Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക; ഡിവൈഎഫ്ഐയെ പരിഹസിച്ച് ഫാത്തിമ തെഹ്ലിയ

പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക; ഡിവൈഎഫ്ഐയെ പരിഹസിച്ച് ഫാത്തിമ തെഹ്ലിയ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ഡിവൈഎഫ്ഐയെ പരിഹസിച്ച് എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. 'പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക, ഡിവൈഎഫ്ഐ ഫുഡ് വ്ളോഗേഴ്സ്', തെഹ്ലിയ ഫേസ്‌ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കൊണ്ടുള്ള ഡിവൈഎഫ്ഐ ബാനറിന് മറുപടിയായിരുന്നു തെഹ്ലിയയുടെ കുറിപ്പ്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തൽമണ്ണയിൽ സിപിഐഎം ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ ബാനർ സ്ഥാപിച്ചിരുന്നു. പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ് എന്നാണ് ബാനറിലുള്ളത്. ബാനർ സ്ഥാപിച്ച കെട്ടിടത്തിന് മുന്നിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.ബാനറിന് മറുപടിയുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം രംഗത്തെത്തി.

ബാനറിന്റെ ചിത്രം പങ്കുവെച്ച വി ടി ബൽറാം, 'കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസുമായി ജനങ്ങൾ' എന്നാണ് ഫേസ്‌ബുക്കിൽ കുറിച്ചത്.മലപ്പുറം ജില്ലയിലാണ് ഇന്ന് ഭാരത് ജോഡോ യാത്രയുടെ പര്യടനം. രാവിലെ പുലാമന്തോൾ ജംഗ്ഷനിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം പട്ടിക്കാട് നിന്ന് ആരംഭിക്കുന്ന പദയാത്ര വൈകിട്ട് ഏഴിന് പാണ്ടിക്കാട് സമാപിക്കും. തച്ചിങ്ങനാടം ഹൈസ്‌ക്കൂളിലാണ് രാത്രി വിശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP