Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് സമൻസ്; ഫോൺ പരിശോധിക്കുന്നതിനായി ഹാജരാകണമെന്ന് ചെന്നൈ മെട്രോപൊളിറ്റൻ കോടതി

ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് സമൻസ്; ഫോൺ പരിശോധിക്കുന്നതിനായി ഹാജരാകണമെന്ന് ചെന്നൈ മെട്രോപൊളിറ്റൻ കോടതി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് സമൻസ്. ഫാത്തിമയുടെ ഫോൺ പരിശോധിക്കുന്നതിനായി ചെന്നൈയിൽ എത്താൻ ആവശ്യപ്പെട്ടാണ് സമൻസ്. ചെന്നൈ മെട്രോപൊളിറ്റൻ കോടതിയുടെ നിർദ്ദേശ പ്രകാരം തമിഴ്‌നാട്ടിലെ ഫൊറൻസിക് വിഭാഗമാണ് സമൻസ് അയച്ചത്.

കേസിൽ ഏറ്റവും നിർണായക തെളിവാണ് ഫാത്തിമയുടെ മൊബൈൽ ഫോണിലെ ആത്മഹത്യാക്കുറിപ്പ്. ഇത് പരിശോധിക്കുന്നതിനായാണ് മാതാപിതാക്കളോട് ചെന്നൈയിൽ എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു. മുൻ സിബിഐ ഉദ്യോഗസ്ഥർ അന്വേഷണസംഘത്തിന്റെ ഭാഗമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായ ശേഷം മാത്രം സിബിഐ അന്വേഷണം എന്ന ആവശ്യം പരിഗണിച്ചാൽ മതിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP