Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ പിതാവിന്റെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി; ഇസ്മായീൻ രണ്ടുമക്കളെയും കൂട്ടി പോയത് പുഴകാണാൻ; പിതാവും അപകടത്തിൽപ്പെട്ടത് കാൽ തെറ്റി വീണ കുട്ടിയെ തിരയുന്നതിനിടെ

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ പിതാവിന്റെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി; ഇസ്മായീൻ രണ്ടുമക്കളെയും കൂട്ടി പോയത് പുഴകാണാൻ; പിതാവും അപകടത്തിൽപ്പെട്ടത് കാൽ തെറ്റി വീണ കുട്ടിയെ തിരയുന്നതിനിടെ

ജംഷാദ് മലപ്പറം

മലപ്പുറം: മലപ്പുറം കക്കാട്‌വെച്ച് കടലുണ്ടിപ്പുഴയിൽ ബാക്കിക്കയം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപം ഒഴുക്കിൽപെട്ട് കാണാതായ പിതാവിന്റെയും മകന്റെയും മൃതദഹേം കണ്ടെത്തി. ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങൽ അലവിയുടെ മകൻ ഇസ്മാഈൽ (36),മകൻ മുഹമ്മദ് ശംവീൽ (ഏഴ്) എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ശംവീലിന്റെ മൃതദേഹം കക്കാട് മഞ്ഞാങ്കുഴി ഭാഗത്തുനിന്ന് ഇന്ന് ഉച്ചയോടെയും ഇസ്മായിലിന്റെ മൃതദേഹം വൈകീട്ടുമാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. രണ്ടുമക്കളെയും കൂട്ടി പുഴകാണാൻ പോയതായിരുന്നു. ആദ്യം മുഹമ്മദ് ശംവീൽ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാൽ തെറ്റി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവും അപകടത്തിൽപ്പെട്ടു. മൂത്തമകൻ ശാനിബിനെ (9 ) രക്ഷപെടുത്തിയിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടി വിവരമറിയിച്ചതോടെയാണ് സംഭവം നാട്ടുകാരറിയുന്നത്.

തുടർന്ന് സ്ഥലത്തെത്തിയ എത്തിയ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, ഇ.ആർ.എഫ്. ട്രോമാകെയർ വളണ്ടിയർമാർ, ഐ,ആർ,ഡബ്ലിയു ടീം, വെൽഫെയർ ടീം, എസ് ഡി.പി.ഐ പ്രവർത്തകർ, തുടങ്ങിയവരും നാട്ടുകാരും ചേർന്ന് വെള്ളിയാഴ്ച മുതൽ ഇവർക്കായുള്ള തിരച്ചിൽ തുടർന്നുവരികയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP