Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളർത്താൻ പണമില്ലാത്തതിനാൽ പിഞ്ചുകുഞ്ഞിനെ അച്ഛൻ വിറ്റു; വാങ്ങിയതു 18 വർഷമായി കുട്ടികളില്ലാത്ത ദമ്പതികൾ; കോഴിക്കോട്ട് 21 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ പിതാവ് അറസ്റ്റിൽ

വളർത്താൻ പണമില്ലാത്തതിനാൽ പിഞ്ചുകുഞ്ഞിനെ അച്ഛൻ വിറ്റു; വാങ്ങിയതു 18 വർഷമായി കുട്ടികളില്ലാത്ത ദമ്പതികൾ; കോഴിക്കോട്ട് 21 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ പിതാവ് അറസ്റ്റിൽ

കോഴിക്കോട്: കുഞ്ഞിനെ വളർത്താൻ പണമില്ലെന്ന കാരണത്താൽ ദമ്പതികൾക്കു വിറ്റ അച്ഛൻ അറസ്റ്റിൽ. കോഴിക്കോട് മാറാട് സ്വദേശി മിഥുൻ(31) ആണ് അറസ്റ്റിലായത്.

21 ദിവസം പ്രായമായ കുഞ്ഞിനെയാണ് ഇയാൾ വിറ്റത്. 18 വർഷമായി കുട്ടികളില്ലാത്ത ദമ്പതികളാണ് കുഞ്ഞിനെ വാങ്ങിയത്. എന്നാൽ എത്ര പൈസയ്ക്കാണ് കുഞ്ഞിനെ വിറ്റതെന്ന് വ്യക്തമായിട്ടില്ല.

പന്നിയങ്കര പൊലീസ് കേസിൽ അന്വേഷണം നടത്തുകയാണ്. പ്രസവിച്ച ഉടനെ കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. തുടർന്ന് മിഥുനിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് കുഞ്ഞിനെ വിൽക്കാൻ സമ്മതിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നിലവിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കോഴിക്കോട് മാറാട് സ്വദേശിയായ മിഥുനിനെതിരെ ഐ.പി.സി 317 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP