Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ നിന്ന് രണ്ടുമാസം മുമ്പ് നാട്ടിൽ എത്തിയത് മകളുടെ വിവാഹം നടത്താൻ; ക്വാറന്റൈൻ പൂർത്തിയായതോടെ വിവാഹാലോചനകൾ തുടങ്ങിയെങ്കിലും ചടങ്ങ് നിശ്ചയിച്ചത് മൂന്നുദിവസം മുമ്പ്; ഒരുക്കങ്ങൾക്കിടെ തിരൂരങ്ങാടി സ്വദേശിയെ തേടി മരണം; മുഹമ്മദലിയുടെ മരണം ഹൃദയാഘാതം മൂലം

സൗദിയിൽ നിന്ന് രണ്ടുമാസം മുമ്പ് നാട്ടിൽ എത്തിയത് മകളുടെ വിവാഹം നടത്താൻ; ക്വാറന്റൈൻ പൂർത്തിയായതോടെ വിവാഹാലോചനകൾ തുടങ്ങിയെങ്കിലും ചടങ്ങ് നിശ്ചയിച്ചത് മൂന്നുദിവസം മുമ്പ്; ഒരുക്കങ്ങൾക്കിടെ തിരൂരങ്ങാടി സ്വദേശിയെ തേടി മരണം; മുഹമ്മദലിയുടെ മരണം ഹൃദയാഘാതം മൂലം

ജംഷാദ് മലപ്പുറം

മലപ്പുറം: മകളുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെ പിതാവ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. രണ്ടുമാസം മുമ്പ് സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ ശേഷം ക്വാറന്റിൻ പൂർത്തിയാക്കിയതോടെയാണ് മകൾക്ക് വിവാഹാലോചനയും മറ്റും തുടങ്ങിയത്.

മകളുടെ വിവാഹം നടത്താനായാണ് കോവിഡ് പശ്ചാത്തലത്തിൽ സൗദിയിൽനിന്നുള്ള പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിയത്. ശേഷം മകളുടെ വിവാഹം നിശ്ചയിച്ചത് മൂന്നു ദിവസം മുമ്പ്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെ പിതാവ് ഇന്ന് ഹൃദയാഘാതംമൂലം മരിച്ചു.

തിരൂരങ്ങാടി സ്വദേശിയും പാലത്തിങ്ങൽ പള്ളിപ്പടിയിൽ താമസക്കാരനുമായ പാലശ്ശേരി മാട്ടുമ്മൽ മുഹമ്മദലിയാണ് (56) ഹൃദയാഘാതം മൂലം മരിച്ചത്. പിതാവ് ചെമ്മാട് പി. എം. ഹാർഡ്വെയർ ഉടമ അബ്ദുള്ള. മാതാവ്: ആമിന കുഴിയംതടത്തിൽ. ഭാര്യ: സുഹ്റാബി. മക്കൾ: മുഹമ്മദ് മുഷീർ, മുഫീദ, നൂഹ. മരുമക്കൾ: നഹാസ്ബാബു, നിമാസ്. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, നജുമുന്നിസ, ആയിഷാബി, ഫരീദ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP