Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഒരു മണിക്കൂറിനകം നിന്നെ കാണിച്ചു തരാം' എന്ന് പറഞ്ഞ ശേഷം പിതാവിന്റെ പ്രതികാരം;ഉറങ്ങിക്കിടന്ന മകനെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ പിതാവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

'ഒരു മണിക്കൂറിനകം നിന്നെ കാണിച്ചു തരാം' എന്ന് പറഞ്ഞ ശേഷം പിതാവിന്റെ പ്രതികാരം;ഉറങ്ങിക്കിടന്ന മകനെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ പിതാവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

പി.നാഗരാജ്

തിരുവനന്തപുരം: മകനെ പിതാവ് പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസിൽ പിതാവ് കുറ്റക്കാരനെന്ന് തിരുവനന്തപുരം അഡീ.സെഷൻസ് കോടതി കണ്ടെത്തി. പിതാവായ പള്ളിച്ചൽ അയണിമൂട് മുതലാപാട്ട് വീട്ടിൽ ഭുവനചന്ദ്രൻ നായരെ (60) ആണ് ആറാം അഡീ.സെഷൻസ് ജഡ്ജി പി.എൻ.സീത കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഇന്ന് (ബുധനാഴ്ച)പ്രഖ്യാപിക്കും. മകനായ രാജേഷ് കുമാറിനെ (30) യാണ് പിതാവ് ദാരുണമായി കൊലപ്പെടുത്തിയത്.

2016 ഫെബ്രുവരി 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23 ന് ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് വൈകിട്ട് 6 മണിക്ക് പ്രതിയും ഭാര്യ ശാന്തകുമാരിയും മകൻ രാജേഷ് കുമാറുമായി വീട്ടിലെത്തി. രാത്രി 8 മണിയോടെ പ്രതിയും മകനും തമ്മിൽ വീട്ടിനുള്ളിൽ വാക്ക് തർക്കം നടന്നു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പിതാവിനോട് മകൻ ആവശ്യപ്പെട്ടു. വാക്ക് തർക്കത്തിനൊടുവിൽ ' ഒരു മണിക്കൂറിനകം നിന്നെ കാണിച്ചു തരാം എന്ന് പറഞ്ഞ് പ്രതി വീട് വിട്ടിറങ്ങി.

രാത്രി 10 മണിക്ക് രാജേഷ് മുറിയുടെ കതകടച്ച് ഉറങ്ങാൻ കിടന്നു. രാത്രി 11 മണിയോടെ പ്രതി പള്ളിച്ചൽ ഐഒസി പമ്പിൽ നിന്നും ഒരു ലിറ്റർ പെട്രോൾ വാങ്ങി ഒരു മണിയോടെ വീട്ടിലെത്തി. രാജേഷ് കിടന്ന മുറിയുടെ ജനൽ വഴി പെട്രോൾ വീട്ടിലൊഴിച്ച് തീ കത്തിച്ച് കടന്നു കളഞ്ഞു. ശരീരമാസകലം പൊള്ളലേറ്റ് നിലവിളിച്ചപ്പോൾ അടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന മാതാവ് ഉറക്കമുണർന്ന് ദാരുണ ദൃശ്യം കണ്ട് നിലവിളിച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികൾ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നരുവാമൂട് പൊലീസാണ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പെട്രോൾ വാങ്ങാനുപയോഗിച്ച കന്നാസും ലൈറ്ററും പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. പമ്പിലെ ജീവനക്കാരൻ ശശികുമാറിന്റെ മൊഴി കേസിൽ നിർണ്ണായകമായി. 23 സാക്ഷികളെ വിസ്തരിച്ച് 8 തൊണ്ടി മുതലുകൾ കോടതി തെളിവിൽ സ്വീകരിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ.പ്രോസിക്യൂട്ടർ സലാഹുദ്ദീൻ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP