Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയെ കാണാനുള്ള യാത്രക്കിടെ യുവാവിനും പിതാവിനും ദാരുണാന്ത്യം; അജിത് ബാബുവും അച്ഛനും മരിച്ചത് ദേശീയപാതയിലെ വാഹനാപകടത്തിൽ

വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയെ കാണാനുള്ള യാത്രക്കിടെ യുവാവിനും പിതാവിനും ദാരുണാന്ത്യം; അജിത് ബാബുവും അച്ഛനും മരിച്ചത് ദേശീയപാതയിലെ വാഹനാപകടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാക്കിടെ യുവാവിനും പിതാവിനും ദാരുണാന്ത്യം. ആലപ്പുഴ വാടക്കൽ രണ്ടാം വാർഡിൽ കെ.ബാബു (58), അജിത് ബാബു (27) എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. ഇരുവരും ബൈക്കിൽ യാത്രചെയ്യവേ ദേശീയ പാതയിൽ കളപ്പുരയിലാണ് അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

മുന്നിൽ പോകുകയായിരുന്ന ലോറി പൂച്ചയെ കണ്ട് ബ്രേക്ക് ഇട്ടപ്പോൾ പിന്നാലെ വന്ന ട്രാവലർ ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
ലോറിക്കും ട്രാവലറിനും ഇടയിൽ ഇരുവരും അകപ്പെടുകയും ശേഷം ലോറിക്ക് അടിയിലേക്ക് ബൈക്ക് തെന്നി വീഴുകയും ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ അജിത്തിന്റെ നെഞ്ചും ബാബുവിന്റെ തലയുടെ പിൻഭാഗവും പൂർണമായും തകർന്നു. റോഡിൽ നിന്നവർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.

Stories you may Like

അജിത് ആശുപത്രിയിലേക്കുള്ള വഴി മധ്യേയും ബാബു ആശുപത്രിയിൽ എത്തിയതിനു ശേഷവുമാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിയിലാണ് അജിത് ജോലി ചെയ്യുന്നത്. ബാബു തൃശൂരിലുള്ള ഓയിൽ കമ്പനിയിലും ജോലി ചെയ്യുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP