Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടാഗില്ലാതെ ഫാസ്ടാഗ് ട്രാക്കിൽ കയറിയാൽ ഇന്ന് മുതൽ ഇരട്ടിത്തുക ഈടാക്കും; പല തവണ നീട്ടിവച്ച ടാഗ് സംവിധാനം കർക്കശമാക്കുന്നു

ടാഗില്ലാതെ ഫാസ്ടാഗ് ട്രാക്കിൽ കയറിയാൽ ഇന്ന് മുതൽ ഇരട്ടിത്തുക ഈടാക്കും; പല തവണ നീട്ടിവച്ച ടാഗ് സംവിധാനം കർക്കശമാക്കുന്നു

സ്വന്തം ലേഖകൻ

തൃശൂർ: പാലിയേക്കര ടോൾ ഗേറ്റിലെ ഫാസ്ടാഗ് ട്രാക്കിൽ ടാഗില്ലാതെ കയറിയാൽ ഇന്നു മുതൽ ഇരട്ടിത്തുക. പല തവണ നീട്ടിവച്ച ടാഗ് സംവിധാനമാണ് ഇന്ന് മുതൽ കർക്കശമാക്കുന്നത്. ഓരോ ദിശയിലും 5 ട്രാക്കുകൾ ഫാസ് ടാഗിനു മാത്രമാകും. ടാഗില്ലാത്തവർക്കും മറ്റു പാസുകാർക്കും വേണ്ടി ഒരു ട്രാക്കാണ് ഉണ്ടാകുക. ഇതു വാഹനക്കുരുക്ക് സങ്കീർണമാക്കുമെന്ന് ആശങ്കയുണ്ട്.

ഫാസ്ടാഗ് മാത്രമുള്ള ട്രാക്കിൽ മറ്റു വാഹനങ്ങൾക്കും പ്രവേശിക്കാനാകും. എന്നാൽ പുറത്തുപോകണമെങ്കിൽ ഇരട്ടിത്തുക നൽകണം. ടാഗില്ലാത്തവർക്കുള്ള ട്രാക്കിൽ കാറിനു വാങ്ങുന്നത് 75 രൂപയാണ്. ഫാസ്ടാഗ് ട്രാക്കിൽ 150 രൂപ കൊടുത്താലേ ഈ വാഹനങ്ങൾക്കു കടന്നുപോകാനാകൂ. തിരിച്ചു പോകുന്നതിനു വീണ്ടും പണം നൽകണം.

പാസുള്ള തദ്ദേശവാസികൾക്ക് എല്ലാ ട്രാക്കിലൂടെയും കടന്നുപോകാൻ സംവിധാനമേർപ്പെടുത്തുമെന്ന് മന്ത്രിമാരായ സി.രവീന്ദ്രനാഥും വി എസ്.സുനിൽകുമാറും ചീഫ് വിപ് രാജനും പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. 40,000 പേർക്കാണ് തദ്ദേശ പാസുള്ളത്. ഇവരെല്ലാം പൊതു ക്യൂവിൽ നിൽക്കേണ്ടിവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP