Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജുവലറി തട്ടിപ്പ് കേസിൽ പൊലീസും സർക്കാരും ശ്രമിക്കുന്നത് ഖമറുദ്ദീനെ രക്ഷിക്കാൻ; കേസുകൾ രജിസ്റ്റർ ചെയ്തിട്ടും എന്തുകൊണ്ടാണ് പൊലീസ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്യാത്തതതെന്നും കെ സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ എം.സി.ഖമറുദ്ദീനെ രക്ഷിക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.

ജൂവലറി തട്ടിപ്പിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് വലിയ തട്ടിപ്പാണ് നടന്നതെന്നും പരിശോധിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. കേസുകൾ രജിസ്റ്റർ ചെയ്തിട്ടും എന്തുകൊണ്ടാണ് പൊലീസ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്യാത്തത്. അതിനുകാരണം ഇക്കാര്യത്തിൽ കൃത്യമായ രാഷ്ട്രീയധാരണയുള്ളതുകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ജൂവലറി തട്ടിപ്പുകേസിൽ ഉൾപ്പെട്ട ഖമറുദ്ദീനെ ഉടൻ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എസ്‌പി.കെ.കെ.മൊയ്തീൻകുട്ടി പറഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP