Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുസ്ലിം പെൺകുട്ടികൾ പർദ ധരിക്കണമെന്നത് അസംബന്ധമെന്ന് ഫസൽ ഗഫൂർ; കലാരംഗത്തേക്ക് കടന്നുവരണമെങ്കിൽ മുഖം കാണണമെന്ന് സംവിധായകൻ കമൽ

മുസ്ലിം പെൺകുട്ടികൾ പർദ ധരിക്കണമെന്നത് അസംബന്ധമെന്ന് ഫസൽ ഗഫൂർ; കലാരംഗത്തേക്ക് കടന്നുവരണമെങ്കിൽ മുഖം കാണണമെന്ന് സംവിധായകൻ കമൽ

കോഴിക്കോട്: മുഖം മറയ്ക്കുന്ന പർദ്ദ ധരിക്കുന്നതിനെ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ വീണ്ടും വിമർശനവുമായി രംഗത്ത്. മുസ്ലിം പെൺകുട്ടികൾ പർദ്ദ ധരിക്കണമെന്ന് പറയുന്നത് അസംബന്ധമാണ്. കലാരംഗത്തേയ്ക്ക് കടന്നുവരണമെങ്കിൽ മുഖം കാണണമെന്നും ഫസൽ ഗഫൂർ പറഞ്ഞു.

'അഭ്രപാളികളിലെ മുസ്ലിം ജീവിത'മെന്ന സെമിനാറിലാണ് ഫസൽ ഗഫൂറിന്റെ പ്രതികരണം. കലാരംഗത്തേയ്ക്ക് കടന്നുവരുന്നതിന് മുഖം മറയ്ക്കുന്ന തരത്തിലുള്ള പർദ്ദ തടസമാണെന്നാണ് ഫസൽ ഗഫൂറിന്റെ അഭിപ്രായം. മുസ്ലിം പെൺകുട്ടികൾ മുഖം മൂടുന്ന വസ്ത്രം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് സംവിധായകൻ കമലും പറഞ്ഞു. മുഖം മൂടിയ വസ്ത്രം ധരിച്ചാൽ കലാരംഗത്ത് പെൺകുട്ടികൾക്ക് ശോഭിക്കാനാകില്ലെന്നാണ് കമലിന്റെയും അഭിപ്രായം.

പർദ്ദ ധരിക്കുന്നതിനെ നേരത്തെയും ഫസൽ ഗഫൂർ വിമർശിച്ചിരുന്നു. തുണി കൂടിയതുകൊണ്ട് മാത്രം ഒരാളുടെ സംസ്‌ക്കാരം കൂടില്ലെന്നും ഫസൽ ഗഫൂർ പറഞ്ഞിരുന്നു. സഭ്യമായ ഏത് വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. വേഷവും മതവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പർദ്ദയ്ക്ക് മതത്തിന്റെയോ ധാർമികതയുടേയോ പിൻബലമില്ല, മുഖം മൂടിയ പർദ്ദ ധരിക്കുന്നത് മുസ്ലീമിന് യോജിച്ചതല്ലെന്നും എംഇഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു.

ഫസൽ ഗഫൂർ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. മുസ്‌ലിം സമുദായത്തിൽ അസംതൃപ്തിയും പ്രതിഷേധവും ഉണ്ടാക്കുന്നതാണ് ഫസൽ ഗഫൂറിന്റെ പ്രസ്താവനയെന്ന് കാട്ടിയാണ് ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ എം. വീരാൻകുട്ടി നോട്ടീസ് അയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP