Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കിയിൽ കർഷകൻ ജീവനൊടുക്കിയത് തലയ്ക്ക് വെടിയുതിർത്ത്; സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഒരു മാസം മുൻപ് മരത്തിൽ നിന്നു വീണ് നട്ടെല്ലിനേറ്റ പരിക്ക്; ചികിത്സയ്ക്കായി നാട്ടുകാരിൽ നിന്ന് വാങ്ങിയ കടം തിരികെ നൽകാനായില്ല; സഹകരണ ബാങ്കിലും നാലു ലക്ഷത്തിനു മുകളിൽ കടം

ഇടുക്കിയിൽ കർഷകൻ ജീവനൊടുക്കിയത് തലയ്ക്ക് വെടിയുതിർത്ത്; സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഒരു മാസം മുൻപ് മരത്തിൽ നിന്നു വീണ് നട്ടെല്ലിനേറ്റ പരിക്ക്; ചികിത്സയ്ക്കായി നാട്ടുകാരിൽ നിന്ന് വാങ്ങിയ കടം തിരികെ നൽകാനായില്ല; സഹകരണ ബാങ്കിലും നാലു ലക്ഷത്തിനു മുകളിൽ കടം

മറുനാടൻ ഡെസ്‌ക്‌

രാജകുമാരി: എസ്റ്റേറ്റ് പൂപ്പാറയ്ക്കു സമീപം കർഷകൻ വെടി വച്ച് ആത്മഹത്യ ചെയ്തത് കടബാധ്യതെയെ തുടർന്നാണെന്ന് നിഗമനം. കാക്കുന്നേൽ, സന്തോഷ് (46) ആണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ വീടിനുള്ളിൽ സ്വയം നിറയൊഴിച്ചത്. സന്തോഷ് മാത്രം ആയിരുന്നു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഭാര്യ രജനിയും മകൻ അർജുനും വീടിനോടു ചേർന്നുള്ള കൃഷി ഭൂമിയിൽ ആയിരുന്നു. വെടി ശബ്ദം കേട്ട് ഇവരും അടുത്ത വീട്ടിൽ ഉള്ളവരും ഓടി എത്തിയപ്പോൾ തലയ്ക്കും കഴുത്തിനും പരുക്കേറ്റ നിലയിൽ സന്തോഷിനെ കണ്ടു. ഇവർ സന്തോഷിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചു.മകൾ. അർച്ചന.

ഒരു മാസം മുൻപ് മരത്തിൽ നിന്നു വീണ് സന്തോഷിനു പരുക്കേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി സന്തോഷ് നാട്ടുകാരിൽ നിന്ന് പണം കടം വാങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. ഇത് മുഴുവനും തിരിച്ചു കൊടുക്കാൻ സാധിച്ചില്ലെന്നും അതിൽ സന്തോഷ് മനോവിഷമത്തിലായിരുന്നെന്നുമാണ് വിവരം. ജില്ലാ സഹകരണ ബാങ്കിൽ നിന്നും 4 ലക്ഷത്തോളം രൂപ വായ്പ എടുത്തിട്ടുണ്ട്. 30 സെന്റ് കൃഷി ഭൂമി ആണ് സന്തോഷിന് ഉള്ളത്.

മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് പരുക്കേറ്റതിനാൽ കൂലി പണിക്ക് പോകാൻ കഴിയാത്തതും കടബാധ്യതയും ആണ് സന്തോഷിനെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫോറൻസിക് വിദഗ്ദർ ഇന്ന് സന്തോഷിന്റെ വീട്ടിൽ പരിശോധന നടത്തും. വെടി വച്ച തോക്കിന് ലൈസൻസ് ഇല്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിന്റെ കഴുത്തിനും വലതു കണ്ണിനും ആണ് ഗുരുതര പരുക്കേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP