Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഇന്ത്യൻ സർക്കാർ യുഎഇയുടെ സഹായം നിരസിക്കുന്നുവെങ്കിൽ കേരളത്തിനായി 700 കോടി രൂപ യൂസഫലി നൽകുമെന്ന് പറയുന്നത് വ്യാജ വാർത്ത; ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ്

ഇന്ത്യൻ സർക്കാർ യുഎഇയുടെ സഹായം നിരസിക്കുന്നുവെങ്കിൽ കേരളത്തിനായി 700 കോടി രൂപ യൂസഫലി നൽകുമെന്ന് പറയുന്നത് വ്യാജ വാർത്ത; ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ്

മറുനാടൻ ഡെസ്‌ക്‌

 ദുബായ്: കേരളത്തിന് യുഎഇ പ്രഖ്യാപിച്ച 700 കോടിയുടെ ധന സഹായം കേന്ദ്ര സർക്കാരിന് വാങ്ങാൻ നിയമ തടസമെങ്കിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അതുകൊടുക്കുമെന്നത് വ്യാജ വാർത്തയെന്നറിയിച്ച് ലുലു ഗ്രൂപ്പ്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗം അറിയിച്ചു. ചില ഓൺലൈൻ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമാണ് ഇക്കാര്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്.

കേരളത്തിന് 700 കോടി രൂപയുടെ ധനസഹായം അനുവദിച്ച കാര്യം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈദ് ആശംസ അറിയിക്കാൻ ചെന്ന വ്യവസായി എം.എ യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇക്കാര്യം അറിയിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ, സഹായിക്കാനുള്ള താൽപര്യം അറിയിച്ച യുഎഇ ഭരണാധികാരിയോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു സഹായം നിരസിച്ചെന്നാണു സൂചന. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. വിദേശരാജ്യങ്ങളിൽനിന്നു ദുരിതാശ്വാസ സഹായം സ്വീകരിക്കാൻ വ്യവസ്ഥകളുണ്ടെന്നാണു കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞത്. സംസ്ഥാനം നേരിട്ടല്ല പണം സ്വീകരിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളിൽനിന്നു പണം സ്വീകരിക്കാമെന്നു കേന്ദ്രമാണു തീരുമാനമെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് യുഎഇയുടെ സാമ്പത്തിക സഹായം പ്രമുഖ വ്യവസായി യൂസഫലി നൽകുമെന്ന രീതിയിൽ തെറ്റായി പ്രചരണം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP