Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓൺലൈൻ ക്ലാസിന്റെ മറവിൽ 12കാരന് അശ്ലീല ചിത്രങ്ങൾ അയച്ചു: വ്യാജ അദ്ധ്യാപകൻ പിടിയിൽ; അറസ്റ്റിലായത് എടയൂർ സ്വദേശി മുഹമ്മദ് സാലിഹ്

ഓൺലൈൻ ക്ലാസിന്റെ മറവിൽ 12കാരന് അശ്ലീല ചിത്രങ്ങൾ അയച്ചു: വ്യാജ അദ്ധ്യാപകൻ പിടിയിൽ;  അറസ്റ്റിലായത് എടയൂർ സ്വദേശി മുഹമ്മദ് സാലിഹ്

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങരംകുളം: ഓൺലൈൻ ക്ലാസിന്റെ മറവിൽ 12കാരനായ വിദ്യാർത്ഥിക്ക് അശ്ലീല ചിത്രങ്ങളയച്ച വ്യാജ അദ്ധ്യാപകൻ പിടിയിലായി. വളാഞ്ചേരി എടയൂർ സ്വദേശി പനച്ചിക്കൽ ഹൗസ് മുഹമ്മദ് സാലിഹി(24)നെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ചങ്ങരംകുളം സ്വദേശിയായ 12 ക്കാരനെയാണ് ഇയാൾ അദ്ധ്യാപകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്സപ്പിൽ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്ലീല ചുവയുള്ള മെസേജുകളും ഫോട്ടോയും അയക്കുകയും ചെയ്തത്. മാതാപിതാക്കൾ വിവരം അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. ഓപ്പറേഷൻ പിഹണ്ട് പരിശോധനയിൽ ഏതാനും മാസം മുമ്പ് ഇയാൾ പിടിയിലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP