Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ കോടതിയിൽ വ്യാജ ഹർജി: അന്വേഷണത്തിന് ഉത്തരവ്; ഒരു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്

മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ കോടതിയിൽ വ്യാജ ഹർജി: അന്വേഷണത്തിന് ഉത്തരവ്; ഒരു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉപാധ്യക്ഷനാണെന്ന് അവകാശപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ച് തട്ടിപ്പ് നടത്തിയ വ്യക്തിക്കെതിരെ ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ഒരു മാസത്തിനുള്ളിൽ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി (റൂറൽ) അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

Stories you may Like

മലയിൻകീഴ് സ്വദേശി രാജേഷാണ് കമ്മീഷൻ ഉപാധ്യക്ഷനായി ചമഞ്ഞ് കാട്ടാക്കട മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചത്. പേരൂർക്കട സ്വദേശിയും അംഗപരിമിതനുമായ ആർ. ജയപ്രകാശും രാജേഷും തമ്മിൽ ഒരു സിവിൽ കേസ് കാട്ടാക്കട കോടതിയിൽ നിലവിലുണ്ട്. പ്രസ്തുത കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് രാജേഷ് മനുഷ്യാവകാശ കമ്മീഷന്റെ പേര് ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു . മലയിൻകീഴ് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാജേഷ് മനുഷ്യാവകാശ സംരക്ഷണ കൗൺസിൽ എന്ന സംഘടനയുടെ വൈസ് ചെയർമാൻ ആണെന്നു പറയുന്നു. കമ്മീഷന്റെ പേര് ഉപയോഗിച്ചത് വക്കീൽ ഓഫീസിൽ സംഭവിച്ച പിഴവാണെന്നു ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

എന്നാൽ കമ്മീഷന്റെ പേര് ഇയാൾ സ്ഥിരമായി ദുരുപയോഗം ചെയ്യാറുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചു. ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുള്ളതിനാൽ നിസാരമായി കാണാനാവില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP