Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടലിനു പിന്നാലെ പ്രചരിച്ചതു വ്യാജചിത്രങ്ങൾ; കൊല്ലപ്പെട്ടവർക്കൊപ്പം പൊലീസുകാർ സെൽഫിയെടുത്ത ചിത്രം വ്യാജം; തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്തു ക്രൈംബ്രാഞ്ച്

മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടലിനു പിന്നാലെ പ്രചരിച്ചതു വ്യാജചിത്രങ്ങൾ; കൊല്ലപ്പെട്ടവർക്കൊപ്പം പൊലീസുകാർ സെൽഫിയെടുത്ത ചിത്രം വ്യാജം; തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്തു ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനു പിന്നാലെ വ്യാജചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്. കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതയുടെ മൃതദേഹത്തിനു സമീപം കൂടിനിൽക്കുന്ന കേരള പൊലീസ് സേനാംഗങ്ങൾ എന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാജ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

സൈബർ ലോകത്ത് ഇതു വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്നാൽ, ഇതു വ്യാജമാണെന്നു പൊലീസ് അറിയിച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജഫോട്ടകൾ പ്രചരിപ്പിച്ചവർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു.

സർക്കാരിനെതിരെ ജനവികാരം തിരിച്ചുവിടുന്നതിനും സർക്കാരിനും പൊലീസിനും എതിരായി തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടി നിലമ്പൂർ സംഭവമെന്ന വ്യാജേനയാണ് ഒരു സ്ത്രീയുടെ മൃതദേഹവും യൂണിഫോംധാരികളായി ചിലരുടെ ഫോട്ടോയും ഉൾപ്പെടുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. തുടർന്നു ക്രൈംബ്രാഞ്ച് ചുമതലയുള്ള ഡിജിപി രാജേഷ് ദിവാന്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ സൈബർ പൊലീസ് സ്റ്റേഷനും ഹൈടെക് സെല്ലും അന്വേഷണം ആരംഭിച്ചു.

2015 ഒക്ടോബറിൽ ഒഡിഷ - ഛത്തീസ്‌ഗഡ് ബോർഡറിൽ ദർഭഗട്ടി എന്ന സ്ഥലത്തു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രമാണ് ഇപ്പോൾ നിലമ്പൂരിൽ നടന്ന സംഭവത്തിന്റെതെന്ന വ്യാജേന സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന്റെ വാർത്തയും ചിത്രവും ഒഡീഷ ന്യൂസ് ഇൻസൈറ്റ് എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽനിന്നും ചിത്രം മാത്രം ഡൗൺലോഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. നിജസ്ഥിതി മനസിലാക്കാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP