Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മർകസ് നോളജ് സിറ്റിയെക്കുറിച്ചു പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം; നിർമ്മാണം തുടങ്ങിയത് നിയമപരമായി അനുമതി നേടിയശേഷമെന്ന് അധികൃതർ

മർകസ് നോളജ് സിറ്റിയെക്കുറിച്ചു പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം; നിർമ്മാണം തുടങ്ങിയത് നിയമപരമായി അനുമതി നേടിയശേഷമെന്ന് അധികൃതർ

കോഴിക്കോട്: അനധികൃത നിർമ്മാണമാണ് മർകസ് നോളജ് സിറ്റിയിൽ നടക്കുന്നതെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു. നോളജ് സിറ്റിയിൽ യുനാനി മെഡിക്കൽ കോളേജ്, അപ്പാർട്ട്‌മെന്റുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയത് അനുമതി വാങ്ങാതെയാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.

്എന്നാൽ, ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല. നിയമപരമായി രേഖാമൂലം അനുമതി നേടിയശേഷമാണ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. നോളജ് സിറ്റിയിലേക്ക് കാസർഗോഡുകാരനായ വ്യക്തിയോട് മൂന്നുകോടി രൂപ കടം വാങ്ങിയെന്നും ഇതിൽ ഒരു കോടി തിരിച്ചുകൊടുക്കാനുണ്ടെന്നും ഒരു പത്രം എഴുതിയിരുന്നു. ഇതും വ്യാജവാർത്തയാണ്.

അത്തരത്തിൽ ഒരു കാസർഗോഡുകാരനോട് മൂന്ന് കോടി പോയിട്ട് മൂന്ന് രൂപപോലും വാങ്ങിയിട്ടില്ല. കസ്തൂരി രംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകൾ പ്രകാരം തടയപ്പെട്ട സ്ഥലത്താണ് നോളജ് സിറ്റി വരുന്നതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് നിർമ്മാണപ്രവർത്തനത്തിനെതിരെ താൽകാലിക നിർത്തിവയ്ക്കൽ ഉത്തരവു നേടിയത്.

യാഥാർത്ഥ്യം കോടതിയെ ബോധിപ്പിക്കും. കുപ്രചരണങ്ങൾ നടത്തിയും തെറ്റിദ്ധാരണ പരത്തിയും സമൂഹനന്മയെയും വികസനപ്രവർത്തനങ്ങളെയും തടയുകയും രാജ്യദ്രോഹികളായി മാറുകയും ചെയ്യുന്നവരുടെ വാർത്തകൾ തള്ളിക്കളയണമെന്ന് മർകസ് നോളജ് സിറ്റി അധികൃതർ അറിയിച്ചു.

കോഴിക്കോട് നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെ താമരശ്ശേരിക്കടുത്ത് കൈതപ്പൊയിൽ എന്ന മലയോര പ്രദേശത്താണ് മർക്കസ് നോളജ് സിറ്റിയുടെ പണി നടക്കുന്നത്. അറിവ്, ആരോഗ്യം, വാസം, വ്യാപാരം തുടങ്ങിയ ബഹുമുഖ പദ്ധതികളാണ് നോളജ് സിറ്റി വിഭാവനം ചെയ്യുന്നത്. ഐടി പാർക്ക്, റസിഡൻഷ്യൽ ഗാർഡൻ, യൂനാനി മെഡിക്കൽ കോളേജ്, മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, മെഡിക്കൽ സ്റ്റുഡൻസ് ഹോസ്റ്റൽ, ഇന്റർനാഷണൽ സ്‌കൂൾ, സ്‌പെഷൽ സ്‌കൂൾ, ലോകോളേജ് തുടങ്ങിയ സ്ഥാപനങ്ങളായിരിക്കും ലോകോത്തര സർവ്വകലാശാലകളുടെയും ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും സഹകരണത്തോടെ മർക്കസ് വൈജ്ഞാനിക നഗരിയിൽ യാഥാർത്ഥ്യാമാകാനിരിക്കുന്നത്. രണ്ട് വർഷത്തിനകം കോഴിക്കോടിന്റെയും മലബാറിലെയും പുതിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന് സ്വന്തമായൊരു കയ്യൊപ്പ് ചാർത്താൻ മർക്കസ് നോളജ് സിറ്റിക്ക് സാധിക്കുമെന്ന പ്രതീക്ഷയാണ് അധികൃതർക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP