Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിപണിയിലെത്തിക്കാൻ കഴിയാത്തതിനാൽ കൈതച്ചക്ക പറിച്ചെടുക്കാൻ ഉടമ പറഞ്ഞതായി വ്യാജസന്ദേശം; നാട്ടുകാർ ചാക്കിലാക്കിയത് ആറ് ടൺ കൈതച്ചക്ക: ഉടമയ്ക്ക് പരാതി ഇല്ലെങ്കിലും ലോക്ക്ഡൗൺ നിയമം ലംഘിച്ച് തോട്ടത്തിലേക്ക് എത്തിയവർക്കെതിരെ കേസ് എടുത്ത് പൊലീസ്

വിപണിയിലെത്തിക്കാൻ കഴിയാത്തതിനാൽ കൈതച്ചക്ക പറിച്ചെടുക്കാൻ ഉടമ പറഞ്ഞതായി വ്യാജസന്ദേശം; നാട്ടുകാർ ചാക്കിലാക്കിയത് ആറ് ടൺ കൈതച്ചക്ക: ഉടമയ്ക്ക് പരാതി ഇല്ലെങ്കിലും ലോക്ക്ഡൗൺ നിയമം ലംഘിച്ച് തോട്ടത്തിലേക്ക് എത്തിയവർക്കെതിരെ കേസ് എടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

കുത്താമ്പുള്ളി: ലോക്ഡൗൺ മൂലം വിപണിയിലെത്തിക്കാൻ കഴിയാത്തതിനാൽ കൈതച്ചക്ക പറിച്ചെടുക്കാൻ ഉടമ പറഞ്ഞതായി വ്യാജസന്ദേശം. തൊടുപുഴ ഏഴല്ലൂർ നെടുങ്കല്ലേൽ എബിൻ ജോസിന്റെ കുത്താമ്പുള്ളിയിലുള്ള 10 ഏക്കർ തോട്ടത്തിലെ ആറ് ടണ്ണോളം കൈതച്ചക്ക നാട്ടുകാർ പറിച്ചു കൊണ്ടു പോയി. സമൂഹമാധ്യമങ്ങളിലൂടെ ആരോ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് പിന്നാലെ മൈസൂരുവിലേക്ക് എത്തിക്കേണ്ട പഴുത്ത കൈതച്ചക്കയാണു നാട്ടുകാർ പറിച്ചു കൊണ്ടുപോയത്.

തോട്ടത്തിലേക്ക് കൈതച്ചക്ക പറിക്കാൻ കൂട്ടമായി എത്തിയ ആളുകൾ പൊലീസ് എത്തിയതോടെ പരക്കം പാഞ്ഞു. നാലു ദിവസം മുമ്പു തോട്ടത്തിലെ അതിഥി തൊഴിലാളികളുമായി സംസാരിച്ച് നാട്ടുകാരിൽ ചിലർ കുറച്ചു കൈതച്ചക്ക പറിച്ചെടുത്തിരുന്നത്രെ. ഇതോടെ തോട്ടത്തിലെ കൈതച്ചക്ക മുഴുവൻ പറിക്കാമെന്ന് പിന്നീട് സമൂഹ മാധ്യമം വഴി പ്രചരിച്ചെന്നും ചാക്കുകളുമായി നാട്ടുകാർ തോട്ടത്തിലെത്തിയെന്നുമാണു പറയപ്പെടുന്നത്.

ലോക്ഡൗൺ ലംഘിച്ച് ആളു കൂടുന്ന വിവരമറിഞ്ഞ് ഇന്നലെ രാവിലെ പൊലീസെത്തുമ്പോഴും അറുപതിലേറെ നാട്ടുകാർ വിളവെടുപ്പിലായിരുന്നു. പൊലീസിനെ കണ്ട ആളുകൾ ചിതറിയോടിയെങ്കിലും 11 പേരെ പിടികൂടുകയും 8 ബൈക്കുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഉടമയ്ക്കു പരാതിയില്ലെങ്കിലും ലോക്ഡൗൺ ലംഘിച്ചതിനു പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP