Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അടിസ്ഥാനരഹിതമായ വാർത്ത നൽകി; മലയാള മനോരമ പത്രത്തിനെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകി മന്ത്രി ഇ പി ജയരാജന്റെ ഭാ​ര്യ

അടിസ്ഥാനരഹിതമായ വാർത്ത നൽകി; മലയാള മനോരമ പത്രത്തിനെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകി മന്ത്രി ഇ പി ജയരാജന്റെ ഭാ​ര്യ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അടിസ്ഥാനരഹിതമായ വാർത്ത നൽകി എന്ന് കാട്ടി മലയാള മനോരമ പത്രത്തിനെതിരെ വ്യവസായ മന്ത്രി ഇ. പി. ജയരാജന്റെ ഭാര്യ പി. കെ. ഇന്ദിര പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകി. 2020 സെപ്റ്റംബർ 14 ന് പത്രത്തിലും ഓൺലൈൻ പതിപ്പിലും പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പി കെ ഇന്ദിര ക്വാറന്റൈൻ ലംഘിച്ചെത്തി ബാങ്ക് ലോക്കർ തുറന്നു എന്നും ഇടപാട് ദുരൂഹമെന്നുമായിരുന്നു മനോരമയുടെ വാർത്ത.

തന്നെയും കുടുംബത്തെയും അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണ് വാർത്തയെന്ന് പരാതിയിൽ പി. കെ. ഇന്ദിര പറഞ്ഞു.”തെറ്റിദ്ധാരണ പരത്തുന്നതും വായനക്കാരിൽ അനാവശ്യ സംശയം ജനിപ്പിക്കുന്നതുമാണ് വാർത്ത. കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം ഇല്ലാത്തതിനാൽ താൻ ഒരിക്കലും ക്വാറന്റീനിൽ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ക്വാറന്റൈൻ ലംഘിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. എന്നാൽ, മനഃപൂർവം ക്വാറന്റൈൻ ലംഘിച്ച് കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന് കാണിക്കാനാണ് പത്രം വാർത്തയിലൂടെ ശ്രമിച്ചത്. ഇത് ദുരുദ്ദേശപരമാണ്. തന്നെ ബന്ധപ്പെട്ട് വിശദീകരണം തേടാൻ ലേഖികയോ മാധ്യമസ്ഥാപനമോ ഒരു ഘട്ടത്തിലും ശ്രമിച്ചില്ല. ഇത് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാധ്യമചട്ടങ്ങൾക്ക് വിരുദ്ധമാണ്” ഇന്ദിര പരാതിയിൽ പറഞ്ഞു.

തന്റെ ലോക്കർ തുറന്നത്, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നു എന്ന വാർത്തയിലെ പരാമർശവും അവാസ്തവമാണെന്നും തനിക്കും കുടുംബത്തിനും എതിരെ വാർത്തകൾ കെട്ടിച്ചമച്ച് അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്നും ഇന്ദിര പറയുന്നു. മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷർ ജേക്കബ് മാത്യു, ചീഫ് എഡിറ്റർ മാമൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, വാർത്ത നൽകിയ റിപ്പോർട്ടർ കെ.പി.സഫീന എന്നിവരെ കക്ഷിയാക്കിയാണ് പരാതി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP