Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ടി പി സെൻകുമാർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും, രക്ഷിക്കണം എന്ന് ആവശ്യപ്പെട്ടും പൊലീസ് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; സന്ദേശം എത്തിയത് തിരുവനന്തപുരം കൺട്രോൾ റൂമിലേക്ക്; സന്ദേശം എത്തിയ ഉറവിടം തേടി പൊലീസ് എത്തിയത് വയോധികയായ അദ്ധ്യാപികയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: മുൻ ഡിജിപി ടി പി സെൻകുമാർ ആത്മഹത്യക്ക് ശ്രമിച്ചതായും, രക്ഷിക്കണം എന്ന് ആവശ്യപ്പെട്ടും പൊലീസ് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം. തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ് സന്ദേശം എത്തിയത്. ഈ സന്ദേശം തൃശൂർ കൺട്രോൾ റൂമിന് കൈമാറി. മുൻ ഡിജിപി ടി പി സെൻകുമാർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു, ഉടൻ രക്ഷിക്കണം എന്നായിരുന്നു സന്ദേശം. ഫോൺകോളിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസാണ് അന്വേഷണം നടത്തിയത്. കാനാട്ടുകര മേഖലയിൽ നിന്നാണ് എന്നാണ് സൂചന നൽകിയിരുന്നത്.

പൊലീസ് പുലർച്ചെയോടെ എത്തി ഇവിടെയുള്ള ഫൽറ്റുകളിലെല്ലാം പരിശോധന നടത്തി. ഫൽറ്റുകളിൽ അന്വേഷണം നടത്തിയതിന് പിന്നാലെ സന്ദേശം ലഭിച്ച ഫോൺ നമ്പർ പിന്തുടർന്നു. ഇതിൽ നിന്ന് കാനാട്ടുകരയിലെ ഫൽറ്റിൽ താമസിച്ചിരുന്ന വയോധികയായ മുൻ അദ്ധ്യാപികയായിരുന്നു ഫോൺ വിളിച്ചത് എന്ന് കണ്ടെത്തി. ഇവർക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്. പൊലീസ് സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP