Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐപിഎസ് മോഹിച്ച് ആകാൻ സാധിക്കാത്തപ്പോൾ ആഗ്രഹം തീർത്തത് വ്യാജ ഐപിഎസ് വേഷം കെട്ടി; പൊലീസുകാരെ കബളിപ്പിച്ച് ജീപ്പിൽ കറങ്ങി; മദ്യക്കുപ്പിയുമെടുത്തു സ്റ്റേഷൻ പരിസരത്തുവച്ച് കഴിച്ചതോടെ കള്ളി വെളിച്ചത്തായി; ഒടുവിൽ സല്യൂട്ടടിച്ച കൈകൊണ്ട് വിലങ്ങണിയിച്ചു

ഐപിഎസ് മോഹിച്ച് ആകാൻ സാധിക്കാത്തപ്പോൾ ആഗ്രഹം തീർത്തത് വ്യാജ ഐപിഎസ് വേഷം കെട്ടി; പൊലീസുകാരെ കബളിപ്പിച്ച് ജീപ്പിൽ കറങ്ങി; മദ്യക്കുപ്പിയുമെടുത്തു സ്റ്റേഷൻ പരിസരത്തുവച്ച് കഴിച്ചതോടെ കള്ളി വെളിച്ചത്തായി; ഒടുവിൽ സല്യൂട്ടടിച്ച കൈകൊണ്ട് വിലങ്ങണിയിച്ചു

 മൂന്നാർ: ഐപിഎസുകാരനാകാൻ മോഹിച്ച് ആഗ്രഹം തീർക്കാൻ വ്യാജ ഐപിഎഏസ് വേഷം കെട്ടിയ യുവാവ് പൊലീസുകാരെ ശരിക്കും പറ്റിച്ചു. മൂന്നാർ സ്റ്റേഷനിലെ പൊലീസുകാരെയാണ് തൃക്കൊടിത്താനം ചിരപുരയിടം മുഹമ്മദ് ഷാമോൻ (28) കബളിപ്പിച്ചത്. ഐപിഎസ് ട്രെയിനി വേഷം കെട്ടി പൊലീസ് ജീപ്പ് തരപ്പെടുത്തി ചുറ്റിയടിച്ച ആൾ മണിക്കൂറുകളോളമാണ് പൊലീസിനെ പറ്റിച്ചത്. ഒടുവിൽ സ്റ്റേഷൻ പരിസരത്ത് വച്ച് മദ്യപിക്കാൻ ഒരുങ്ങിയ അമിത ആത്മവിശ്വാസം യുവാവിന്റെ കള്ളത്തരം പൊളിച്ചു. ഇതോടെ അതുവരെ , സല്യൂട്ട് ചെയ്ത പൊലീസുകാർ തന്നെ യുവാവിന്റെ കൈയിൽ വിലങ്ങിട്ടു.

ഷാമോന്റെ ബാഗിൽനിന്നു പൊലീസ് തൊപ്പി ഉൾപ്പെടെ ഐപിഎസ് യൂണിഫോമും പിസ്റ്റൾ കവറും കണ്ടെടുത്തിട്ടുണ്ട്. ശനി വൈകിട്ട് കൊച്ചി പൊലീസ് കൺട്രോൾ റൂമിൽനിന്ന് എന്ന വ്യാജേന മൂന്നാർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ഒരു ഫോൺ കോളിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഒരു ഐപിഎസ് ഓഫിസർ ഒരു പ്രത്യേക കേസ് അന്വേഷിക്കുന്നതിനു മൂന്നാറിലെത്തുമെന്നും വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്നുമായിരുന്നു സന്ദേശം.

ഇന്നലെ രാവിലെ ടൗണിൽനിന്ന് ടാക്‌സി വിളിച്ചു പൊലീസ് സ്റ്റേഷനിൽ എത്തിയ ഷാമോൻ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നു സ്വയം പരിചയപ്പെടുത്തി. ഐപിഎസ് ഓഫീസർ അല്ലേയെന്നു കരുതി ഇതോടെ പൊലീസുകാർ സല്യൂട്ട് ചെയ്തു സ്വീകരിച്ചു എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു. ആവശ്യപ്രകാരം പൊലീസ് വാഹനവും സഹായത്തിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വിട്ടുനൽകി. ഉച്ചവരെ മാട്ടുപ്പെട്ടി ഉൾപ്പെടെ പല സ്ഥലങ്ങളിൽ പൊലീസ് അകമ്പടിയോടെ ചുറ്റിയടിച്ചശേഷം സ്റ്റേഷനിൽ തിരികെ എത്തി.

സംസാരിച്ചു നിൽക്കുന്നതിനിടെ പുറത്തിറങ്ങി കാറിൽനിന്ന് ഒരു മദ്യക്കുപ്പിയുമെടുത്തു സ്റ്റേഷൻ പരിസരത്തെ ഒഴിഞ്ഞ സ്ഥലത്തെത്തി കുറച്ച് അകത്താക്കി. ഇത് കണ്ട ഒരു പൊലീസുകാരന് സംശയമായി. ഇതോടെ പൊലീസ് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടെങ്കിലും കൊണ്ടുവന്നില്ലെന്നായിരുന്നു മറുപടി. ഡിവൈഎസ്‌പി കെ.എ. അനിരുദ്ധന്റെ ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തതോടെയാണ് ഷാമോന്റെ ഐപിഎസ് മുഖംമൂടി അഴിഞ്ഞുവീണത്.

പഴയ മൂന്നാറിലെ ലോഡ്ജിൽ താമസിച്ചിരുന്ന മുറിയിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് യൂണിഫോമും തൊപ്പിയും ഉൾപ്പെടെയുള്ള ബാഗ് കണ്ടെടുത്തത്. ഐപിഎസ് പരീക്ഷ മൂന്നുതവണ എഴുതിയതാണെന്നാണ് ഇയാൾ പൊലീസിനു നൽകിയ വിശദീകരണം. മറ്റു പലയിടത്തും സമാനരീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ടാവാമെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും എസ്‌ഐ പി. ജിതേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP