Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണാഭരണങ്ങളെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെക്കൊണ്ട് ബാങ്കിൽ മുക്കുപണ്ടം പണയം വെപ്പിച്ച് പണംവാങ്ങി; പാട്ടിലാക്കിയത് ചുളുവിൽ ഇന്നോവ കാർ കിട്ടാനുണ്ടെന്നും അഡ്വാൻസ് നൽകാൻ പണം വേണമെന്നും പറഞ്ഞ്; നാലു വളകൾ പണയം വെച്ച് അങ്ങാടിപ്പുറത്തെ ബാങ്കിൽ നിന്ന് കൈപ്പറ്റിയത് 1,18,000 രൂപ; പ്രതി അറസ്റ്റിൽ

സ്വർണാഭരണങ്ങളെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെക്കൊണ്ട് ബാങ്കിൽ മുക്കുപണ്ടം പണയം വെപ്പിച്ച് പണംവാങ്ങി; പാട്ടിലാക്കിയത് ചുളുവിൽ ഇന്നോവ കാർ കിട്ടാനുണ്ടെന്നും അഡ്വാൻസ് നൽകാൻ പണം വേണമെന്നും പറഞ്ഞ്; നാലു വളകൾ പണയം വെച്ച് അങ്ങാടിപ്പുറത്തെ ബാങ്കിൽ നിന്ന് കൈപ്പറ്റിയത് 1,18,000 രൂപ; പ്രതി അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: സ്വർണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെക്കൊണ്ട് ബാങ്കിൽ മുക്കുപണ്ടം പണയംവെപ്പിച്ച് പണംവാങ്ങി. സുഹൃത്തിനെ ചാക്കിലാക്കിയത് ലാഭത്തിന് ഒരു ഇന്നോവ കാർ കിട്ടാനുണ്ടെന്നും അതിന് അഡ്വാൻസ് നൽകുന്നതിനായി സ്വർണാഭരണങ്ങൾ പണയംവെച്ച് തുക നൽകണമെന്നാവശ്യപ്പെട്ട്. നാലു വളകൾ പണയംവെച്ച് അങ്ങാടിപ്പുറത്തെ ബാങ്കിൽനിന്ന് കൈപ്പറ്റിയത് 1,18,000 രൂപ. പ്രതി അറസ്റ്റിൽ. പണംതട്ടിയ കേസിൽ യുവാവിനെ പെരിന്തൽമണ്ണ പൊലീസാണ് ഇന്ന് അറസ്റ്റ് ചെയ്തത്. എടപ്പറ്റ പാതിരിക്കോട് സ്വദേശി ചെന്നേൻകുന്നൻ സിറാജുദ്ദീൻ(41) ആണ് അറസ്റ്റിലായത്.

അങ്ങാടിപ്പുറം പരിയാപുരം സ്വദേശിയായ ഇയാളുടെ സുഹൃത്തിനോട് കഴിഞ്ഞ മാർച്ച് 17-ന് എടവണ്ണയിൽ നിന്ന് ലാഭത്തിന് ഒരു ഇന്നോവ കാർ കിട്ടാനുണ്ടെന്നും അതിന് അഡ്വാൻസ് നൽകുന്നതിനായി സ്വർണാഭരണങ്ങൾ പണയംവെച്ച് തുക നൽകണമെന്നാവശ്യപ്പെട്ട് പ്രതിയും മറ്റു രണ്ടാളുകളും പരാതിക്കാരനെ സമീപിക്കുകയും, ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തതിനാലാണെന്നും, പത്തു ദിവസത്തിനകം തിരിച്ചെടുക്കാമെന്നും വിശ്വസിപ്പിക്കുകയും, നാല് വളകൾ പണയംവെച്ച് അങ്ങാടിപ്പുറത്തെ ബാങ്കിൽനിന്ന് 1,18,000 രൂപ കൈപ്പറ്റി.

ഈ തുക പ്രതിയും സുഹൃത്തുക്കളും വാങ്ങിയതായും പൊലീസ് പറയുന്നു. പിന്നീട് പരാതിക്കാരന് കാലാവധി കഴിഞ്ഞിട്ടും ആഭരണം തിരിച്ചെടുത്ത് നൽകുകയോ പണം നൽകുകയോ ചെയ്തില്ല. സ്വർണം തിരിച്ചെടുക്കാത്തതിനാൽ ബാങ്ക് അധികൃതരുടെ പരിശോധനയിലാണ് മുക്കുപണ്ടമാണെന്നറിഞ്ഞത്. ഇതേത്തുടർന്ന് 1,19,610 രൂപ നൽകി പണയം വെച്ചയാൾ ആഭരണം തിരിച്ചെടുക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കോടതിയിൽ ഹാജാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസിൽ ഇനിയും പ്രതികളെ പിടികിട്ടാനുണ്ടെന്നും അന്വഷണം നടന്നു വരുന്നതായും പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP