Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുക്കുപണ്ടം പണയം വെച്ചു പണം തട്ടാൻ ശ്രമം: കോതമംഗലത്ത് രണ്ട് പേർ പിടിയിൽ

മുക്കുപണ്ടം പണയം വെച്ചു പണം തട്ടാൻ ശ്രമം: കോതമംഗലത്ത് രണ്ട് പേർ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മുക്കുപണ്ടം പണയം വെച്ചു പണം തട്ടാൻ ശ്രമം രണ്ടുപേർ പിടിയിൽ. കോഴിപ്പിള്ളി സ്വദേശി വിതയത്തിൽ അബ്രാഹമും. ഇയാൾക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത നെല്ലിക്കുഴി സ്വദേശി നാലകത്ത് വീട്ടിൽ ഷാക്കിറുമാണ് പിടിയിലായത്. ചൊവ്വാഴ്ച കോഴിപ്പിള്ളി കവലയിലുള്ള ജ്യോതിസ് നിധി ഫൈനനൻസിൽ നിന്നും മുക്കുപണ്ടം പണയം വെച്ച് ഇവർ 30000 രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ പണയം വെച്ച സ്വർണത്തിൽ സംശയം തോന്നിയ ബാങ്ക് ഉടമ മാല സൂഷ്മ പരിശോധന നടത്തിയപ്പോൾ കോതമംഗലത്തെ സ്വർണ്ണ വ്യാപാര സ്ഥാപനത്തിന്റെ സീൽ കണ്ടെത്തി.

തുടർന്ന് ഈ സ്ഥാപനത്തിലൈത്തി പരിശോധന നടത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാക്കുന്നത്. മാലയിലെ സീൽ ഈ വ്യാപാര കേന്ദ്രത്തിന്റെ അല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇരുവരും ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോതമംഗലം സി ഐ ടി എ യൂനസ്, എസ് ഐ മാർട്ടിൻ ജോസഫ്, എ എസ് ഐ നിജു ഭാസ്‌കർ, സി പി ഓ ആസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP