Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ സമവായ സാധ്യത തള്ളി സഭാ മീഡിയ കമ്മീഷൻ; 'സത്യം പുറത്ത് വരുന്നത് വരെ സമവായത്തിനില്ല'; വ്യാജരേഖയുടെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യം ആവർത്തിച്ച് കമ്മീഷൻ; തെളിവുകൾ ശേഖരിക്കുന്നതിനായി ആദിത്യന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളി കോടതി

കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ സമവായ സാധ്യത തള്ളി സഭാ മീഡിയ കമ്മീഷൻ; 'സത്യം പുറത്ത് വരുന്നത് വരെ സമവായത്തിനില്ല'; വ്യാജരേഖയുടെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യം ആവർത്തിച്ച് കമ്മീഷൻ; തെളിവുകൾ ശേഖരിക്കുന്നതിനായി ആദിത്യന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളി കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് സഭ ഏറെ വിവാദശരങ്ങൾ നേരിടുന്ന വേളയിലാണ് മധ്യസ്ഥ ശ്രമത്തിന്റെ സാധ്യത ആരാഞ്ഞ് ഹൈക്കോടതി നൽകിയ നിർദ്ദേശം സഭാ മീഡിയാ കമ്മീഷൻ തള്ളിയിരിക്കുന്നത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനെ മധ്യസ്ഥനായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. വ്യാജ രേഖാ കേസിൽ സത്യാവസ്ഥ തെളിയുന്നത് വരെ സമവായത്തിനില്ലെന്നാണ് സിറോ മലബാർ സഭ മീഡിയ കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.

മധ്യസ്ഥനായി ജസ്റ്റിസ് കുര്യൻ ജോസഫിനെ നിയമിക്കുന്നതിനെ കുറിച്ച് ജൂൺ പത്തിന് മുൻപ് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എഫ്‌ഐആർ റദ്ദാക്കാണമെന്നാവശ്യപ്പെട്ടുള്ള ഫാ. പോള് തേലക്കാടിന്റെയും ടോണി കല്ലൂക്കാരന്റെയും അപേക്ഷ പരിഗണിക്കവെയാണ് മധ്യസ്ഥ സാധ്യതകളെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞത്. സത്യം കണ്ടെത്തും വരെ സമവായത്തിനില്ലെന്ന് വ്യക്തമാക്കിയ കമ്മീഷൻ വ്യാജരേഖയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യവും ആവർത്തിച്ചു. ഇതിനിടെ വ്യാജ രേഖ കേസിൽ ജാമ്യം ലഭിച്ച ആദിത്യന് പുറത്തിറങ്ങി.

Stories you may Like

എം ടെക് പരീക്ഷ എഴുതണമെന്ന ആവശ്യം പരിഗണിച്ചാണ് എറണാകുളം സെഷൻസ് കോടതി ആദിത്യന് ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിക്കുമെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഉള്ളതിനാൽ ആദിത്യന് ജാമ്യം അനുവദിക്കരുതെന്നും ഉള്ള പ്രോസിക്യൂഷൻ വാദവും കോടതി തള്ളി. കേസിലെ സത്യം പുറത്തു വരുമെന്ന് ജയിൽ മോചിതനായ ശേഷം ആദിത്യൻ പ്രതികരിച്ചു.

പൊലീസ് മർദനത്തിനിരയാക്കിയെന്ന ആരോപണം ആദിത്യൻ ഇന്നും ആവർത്തിച്ചു. കേസിലെ മറ്റു പ്രതികളുമായി ബന്ധപ്പെടരുത്, കൊരട്ടി, എറണാകുളം നോർത്ത് എന്നി പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത്, വൈദികരെ ചോദ്യം ചെയ്യുമ്പോൾ പൊലീസ് അവശ്യപ്പെട്ടാൽ ഹാജരാകണം എന്നീ ഉപാധികളെടെയാണ് ജാമ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP