Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ ബംഗാളികളിൽ നിന്ന് പിടിച്ചെടുത്ത കേസ്: ഒന്നാം സാക്ഷിയായ പാറശ്ശാല എസ്‌ഐ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു; വ്യാജ കറൻസി അച്ചടിച്ചത് ബംഗ്ലാദേശ് സോനാപ്പൂർ മാൽഡി ജില്ലയിൽ

ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ ബംഗാളികളിൽ നിന്ന് പിടിച്ചെടുത്ത കേസ്: ഒന്നാം സാക്ഷിയായ പാറശ്ശാല എസ്‌ഐ  പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു; വ്യാജ കറൻസി അച്ചടിച്ചത് ബംഗ്ലാദേശ്  സോനാപ്പൂർ മാൽഡി ജില്ലയിൽ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം : ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർക്കാൻ ലക്ഷ്യമിട്ട് ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ സംസ്ഥാനത്ത് വിതരണം ചെയ്ത കേസിൽ പ്രതികളായ 4 ബംഗാളി സ്വദേശികളെയും ഒന്നാം സാക്ഷിയായ പാറശ്ശാല പൊലീസ് സബ് ഇൻസ്‌പെക്ടർ തിരുവനന്തപുരം സിബിഐ കോടതിയിൽ തിരിച്ചറിഞ്ഞു. മുൻപാറശ്ശാല എസ്‌ഐ കെ.എസ്. അരുണാണ് സാക്ഷിക്കൂട്ടിൽ നിന്നു കൊണ്ട് പ്രതിക്കൂട്ടിൽ നിന്ന 4 പ്രതികളെയും തിരിച്ചറിഞ്ഞ് സി ബി ഐ ജഡ്ജി സനിൽകുമാറിന് മുമ്പാകെ ഓരോ പ്രതികളെയും ചൂണ്ടിക്കാട്ടി സാക്ഷിമൊഴി നൽകിയത്.

നാലു പ്രതി കളെയും അറസ്റ്റ് ചെയ്തത് താനാണെന്നും കള്ളനോട്ട് കേസ് രജിസ്റ്റർ ചെയ്തതും പ്രതികൾ താമസിച്ച തമ്പാനൂർ ശ്രീദേവി ലോഡ്ജ് മുറിയും കൈലാസ് ലോഡ്ജ് മുറികളും പരിശോധിച്ച് നോട്ടു കെട്ടുകൾ കണ്ടെടുത്തത് താനാണെന്നും എൻ ഐഎ ക്ക് നോട്ടുകൾ കൈമാറിയത് താനാണെന്നും എസ്‌ഐ മൊഴി നൽകി.തിങ്കളാഴ്ചയാണ് കേസിൽ വിചാരണ ആരംഭിച്ചത്. ബുധനാഴ്ച പ്രോസിക്യൂഷൻ ഭാഗം രണ്ടും മൂന്നും സാക്ഷികളെ വിസ്തരിക്കാൻ ജഡ്ജി സനിൽകുമാർ സിബിഐക്ക് നിർദ്ദേശം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP