Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവല്ലയിലെ കള്ളനോട്ട് കേസിൽ സമഗ്രാന്വേഷണം നടത്തണം; എംഎൽഎ അടക്കമുള്ളവരുടെ രാഷ്ട്രീയ ഇടപെടീൽ പുറത്തുകൊണ്ടുവരണം; പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം: എസ്ഡിപിഐ

തിരുവല്ലയിലെ കള്ളനോട്ട് കേസിൽ സമഗ്രാന്വേഷണം നടത്തണം; എംഎൽഎ അടക്കമുള്ളവരുടെ രാഷ്ട്രീയ ഇടപെടീൽ പുറത്തുകൊണ്ടുവരണം; പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം: എസ്ഡിപിഐ

സ്വന്തം ലേഖകൻ

പത്തനംതിട്ട: തിരുവല്ലയിലെ കള്ളനോട്ട് സംഘത്തിൽ കൂടുതൽ പ്രതികൾ അടങ്ങിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ഗൗരവമുള്ളതാണന്നും കേസിൽ രാഷട്രീയ ഇടപെടൽ വരാത്ത തരത്തിൽ സമഗ്രാന്വേഷണം വേണമെന്നും എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം ആവശ്യപ്പെട്ടു. പിടിയിലായ സംഘത്തിന് ഭരണകക്ഷി എംഎൽഎയോടും കൂട്ടാളികളോടും ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ അന്വേഷണ പരിധിയിൽ വരണം.

കേസിലെ രാഷ്ട്രീയ ഇടപെടൽ നിലവിലെ അന്വേഷണത്തെ ബാധിക്കും. പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ജില്ലയിൽ കള്ളനോട്ട് സംഘം വ്യാപകമാവുന്നതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണം. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കളെ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് പ്രവർത്തിച്ച നോട്ട് നിർമ്മാണ സംഘത്തെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയടക്കം നാലുപേരാണ് പൊലീസ് പിടിയിലായത്. ഇവരുടെ മൊഴിയിൽ നിന്നും നോട്ട് ഇരട്ടിപ്പിനായി ഉന്നതരുടെ ഇടപെടീൽ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇതിനായി പ്രതികളെ സമീപിച്ചവരിൽ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു.

സംസ്ഥാനത്തൊട്ടാകെ സംഘം ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതികൾ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ചിലവരെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സംഭവം ഉന്നത ഏജൻസികൾ അന്വേഷിക്കണമെന്നും താജുദ്ദീൻ നിരണം ആവശ്യപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP