Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസിന്റെ പ്രതികാരബുദ്ധിയിൽ റപ്പായിക്ക് ജയിലിൽ കിടക്കേണ്ടി വന്നത് 15 ദിവസം; വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിൽ നൽകിയ അപേക്ഷ വൈരാഗ്യത്തിന് കാരണമായി; സൈക്കിൾ ചവിട്ടാൻ പോലും അറിയാത്ത റപ്പായിയെ കുടുക്കാൻ പ്രയോഗിച്ചത് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന വ്യാജ കേസ്; പരാതി ഞെട്ടിപ്പിക്കുന്നതാണെന്ന് മനുഷ്യവകാശ കമ്മീഷൻ; ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ പ്രതികാരം വീട്ടാൻ ഇറങ്ങുമ്പോൾ ഇരകളാവുന്നത് സാധാരണക്കാർ

പൊലീസിന്റെ പ്രതികാരബുദ്ധിയിൽ റപ്പായിക്ക് ജയിലിൽ കിടക്കേണ്ടി വന്നത് 15 ദിവസം; വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിൽ നൽകിയ അപേക്ഷ വൈരാഗ്യത്തിന് കാരണമായി; സൈക്കിൾ ചവിട്ടാൻ പോലും അറിയാത്ത റപ്പായിയെ കുടുക്കാൻ പ്രയോഗിച്ചത് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന വ്യാജ കേസ്; പരാതി ഞെട്ടിപ്പിക്കുന്നതാണെന്ന് മനുഷ്യവകാശ കമ്മീഷൻ; ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ പ്രതികാരം വീട്ടാൻ ഇറങ്ങുമ്പോൾ ഇരകളാവുന്നത് സാധാരണക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സൈക്കിൾ ചവിട്ടാൻ പോലും അറിയാത്ത ഒരാൾ എങ്ങനെയാണ് കാറിടിപ്പിച്ച് ഒരു കൊലപാതകം നടത്താൻ ശ്രമിക്കുക. പൊലീസിന്റെ പ്രതികാരബുദ്ധിക്ക് ഇരയായ ആളാണ് തൃശൂർ ഒല്ലൂർ സ്വദേശി റപ്പായി. ചെയ്യാത്ത കുറ്റത്തിന് 15 ദിവസം ജയിലിൽ കിടത്തിയായിരുന്നു പൊലീസ് വൈരാഗ്യം തീർത്തത്. വിവരാവകാശ നിയമപ്രകാരം ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകിയതിൽ നിന്നുണ്ടായ വൈരാഗ്യമാണ് റപ്പായിയെ സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും ആസൂത്രിതമായി വധശ്രമക്കേസിൽപ്പെടുത്താൻ കാരണം. കാറോടിച്ച് ഒരാളെ ഇടിച്ച് വീഴ്‌ത്തി കൊല്ലാൻ ശ്രമിച്ചു എന്നതായിരുന്നു റപ്പായിക്ക് നേരെ പൊലീസ് ഉന്നയിച്ച ആരോപണം. സൈക്കിൾ ചവിട്ടാൻ പോലും അറിയാത്ത റപ്പായി എങ്ങനെ കാറ് ഓടിച്ച് ഒരാളെ കൊല്ലാൻ ശ്രമിച്ചു എന്നതാണ് ഇതിൽ സംശയം സൃഷ്ടിക്കുന്നത്.

പൊലീസിന് തന്നെ മാനക്കേട് ഉണ്ടാകുന്ന പ്രവർത്തിയാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ വൈരാഗ്യം തീർക്കുന്നതിനായ് അതേ ജനങ്ങളെ ഉപദ്രവിക്കാൻ തുടങ്ങിയാൽ പിന്നെ എന്തിനാണ് പൊലീസിന്റെ സേവനം. വിവരം അറിയുക എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. അതാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. എന്തായാലും റപ്പായിയുടെ അനുഭവം വാർത്തയാതോടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരിക്കുകയാണ്. ആർടിഐ കേരള ഫെഡറേഷൻ പ്രസിഡന്റ് ഡി.ബി ബിനുവാണ് വാർത്തയുടെ പകർപ്പ് സഹിതം മനുഷ്യാവകാശ കമ്മീഷന് മുന്നിൽ പരാതി നൽകിയത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും റപ്പായിക്കെതിരെയുണ്ടായ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും, ഇരയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെയാണ് കമ്മീഷന്റെ ഇടപെടൽ. എന്നാൽ പരാതി പരിഗണിച്ച കമ്മീഷൻ വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് വിലയിരുത്തുകയായിരുന്നു. മാത്രമല്ല കുറ്റക്കാരായ പൊലീസുകാർക്ക് എതിരെ നടപടി എടുക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. അതേസമയം റപ്പായിക്കെതിരെ കള്ളക്കേസെടുത്ത് ജയിലിലടച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ അംഗം പി.മോഹൻദാസ് ഉത്തരവിടുകയും ചെയ്തു. എസ്എച്ച്ഒ അടക്കമുള്ളവർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്തുകൊണ്ട് കമ്മിഷൻ ഒരു വർഷം മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് പൊലീസ് നേതൃത്വം അവഗണിച്ചെന്നു വ്യക്തമായതിന് പിന്നാലെയാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP