Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

മിൽമയുടെ സമ്മാനം 10000 രൂപ; 10313 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഫായിസ്; കളക്ടറോട് പങ്കുവെച്ചത് പൊലീസാകണമെന്ന ആഗ്രഹം

മിൽമയുടെ സമ്മാനം 10000 രൂപ; 10313 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഫായിസ്; കളക്ടറോട് പങ്കുവെച്ചത് പൊലീസാകണമെന്ന ആഗ്രഹം

സ്വന്തം ലേഖകൻ

മലപ്പുറം: 'ചെലോൽത് ശരിയാവും, ചെലോൽത് ശരിയാവൂല' എന്ന വാക്കുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ താരമായ മുഹമ്മദ് ഫായിസ് തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഫായിസ് തനിക്ക് മിൽമയിൽനിന്ന് ലഭിച്ച തുകയാണ് പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇന്ന് രാവിലെ കളക്ടറേറ്റിലെത്തി ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണന് തനിക്ക് ലഭിച്ച തുക കൈമാറിയത്.

മലപ്പുറം കുഴിമണ്ണ കുഴിഞ്ഞൊളം പറക്കാട് സ്വദേശിയായ മുഹമ്മദ് ഫായിസിന്റെ വൈറലായ വാക്കുകൾ പരസ്യത്തിൽ ഉപയോഗിച്ചതിനാണ് മിൽമ പണം നൽകിയത്. മിൽമ നൽകിയ പതിനായിരം രൂപയടക്കം 10313 രൂപയാണ് ഫായിസ് കളക്ടർക്ക് നൽകിയത്. പരാജയത്തിലും തളരരുതെന്ന ഒരു നല്ല സന്ദേശമാണ് ഫായിസ് തന്റെ വീഡിയോയിലൂടെ ലക്ഷകണക്കിന് ആളുകൾക്ക് നൽകിയത്.

കുഴിമണ്ണ ഇസ്സത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയും കുഴിഞ്ഞളം പാറക്കാട് സ്വദേശിയായ അബ്ദുൾ മുനീർ സഖാഫിയുടെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് ഫായിസ്. 'ഇന്ന് കളക്ടറേറ്റിൽ എത്തിയ ഫായിസിനൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ കഴിഞ്ഞു. ഒരു ചെറിയ സമ്മാനവും നൽകിയാണ് ഫായിസിനെ യാത്രയാക്കിയത്. മിടുക്കനാണ് ഫായിസ് , പൊലീസ് ആകണം എന്നാണ് ആഗ്രഹം. ആഗ്രഹം സഫലീകരിക്കാൻ ഫായിസിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.' കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP