Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ചെന്നൈയിൽ നിന്നും സൈക്കിളിൽ മലപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; അറസ്റ്റിലായത് തിരൂരങ്ങാടി വെന്നിയൂർ സ്വദേശി ഫായിസ്; ഇയാളെ ക്വാറന്റൈൻ ചെയ്യുമെന്ന് പൊലീസ്; അതിർത്തികളിൽ പരിശോധന കർശനം

ചെന്നൈയിൽ നിന്നും സൈക്കിളിൽ മലപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; അറസ്റ്റിലായത് തിരൂരങ്ങാടി വെന്നിയൂർ സ്വദേശി ഫായിസ്; ഇയാളെ ക്വാറന്റൈൻ ചെയ്യുമെന്ന് പൊലീസ്; അതിർത്തികളിൽ പരിശോധന കർശനം

ജംഷാദ് മലപ്പുറം

മലപ്പുറം: ചെന്നൈയിൽ നിന്നും സൈക്കിളിൽ മലപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ.ചെന്നൈയിൽ നിന്ന് വിവിധ മാർഗ്ഗങ്ങളിലൂടെ പാലക്കാടെത്തിയ മലപ്പുറത്തെ മറ്റൊരു യുവാവിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ചെന്നൈയിൽ നിന്നും സൈക്കിളിൽ തിരൂരങ്ങാടിക്കെത്താൻ ശ്രമിച്ച യുവാവിനെ പാലക്കാട് മലപ്പുറം ജില്ലാ അതിർത്തിയായ കരിങ്കല്ലത്താണിയിൽവച്ചാണ് പൊലീസ് തടഞ്ഞത്.

തിരൂരങ്ങാടി വെന്നിയൂർ സ്വദേശി ഫായിസിനെയാണ് നാട്ടുകൽ പൊലീസ് സബ് ഇൻസ്‌പെക്ടർ അനിൽ മാത്യു, സുമേഷ്, ദാമു, സജിമോൻ, ശ്രീലത, പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇദ്ദേഹത്തെ ക്വറന്റൈൻ ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് എസ്. ഐ അനിൽ മാത്യു അറിയിച്ചു. കഴിഞ്ഞദിവസം ലോറികളിൽ തമിഴ്‌നാട്ടിലേക്ക് ഒളിച്ചു കടക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടിയിരുന്നു.

അതേ സമയം ലോക് ഡൗൺ നിലനിൽക്കെ, ചെന്നൈയിൽ നിന്ന് ചരക്കു വാഹനങ്ങളിലും കാൽനടയായും സംസ്ഥാന അതിർത്തി കടന്ന് പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന് കോവിഡ് 19 ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ 18 കാരനാണ് രോഗബാധ. ഇയാൾ മലപ്പുറം ജില്ലയിൽ പ്രവേശിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. ചെന്നൈയിലെ ജ്യൂസ് കടയിൽ ജോലിക്കാരനായ 18 കാരൻ ഒതുക്കുങ്ങലിലെ വീട്ടിൽ നിന്ന് 2020 ജനുവരി 18ന് ചെന്നൈയിലേയ്ക്ക് പോയതാണ്.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കോവിഡ് അതിതീവ്ര മേഖലയായ ചെന്നൈയിൽ നിന്ന് ചരക്കു വാഹനങ്ങളിലും കാൽനടയായുമാണ് ഇയാൾ അതിർത്തി കടന്നത്. ഇതിനിടെ ഏപ്രിൽ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വച്ച് പൊലീസിന്റെ പിടിയിലായി. 18 ന് തന്നെ പൊലീസ് പാലക്കാട് ജില്ലയിലെ മാങ്ങോട് കേരള മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിലെ ഐസൊലേഷൻ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

അതേ സമയം അനധികൃതമായി ജില്ലാ അതിർത്തി കടന്നെത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. ചെന്നൈയിൽ നിന്ന് ഇത്തരത്തിൽ ജില്ലയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കി. ജില്ലയിലെ സംസ്ഥാന അതിർത്തികളിൽ പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചരക്ക് വാഹനങ്ങളിലും കാൽനടയായും എത്തുന്നവരെ അതിർത്തിയിൽ വിവിധ കേന്ദ്രങ്ങളിലായി പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP