Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയബാധിതർക്ക് ധനസഹായത്തിനായി അപേക്ഷാ ഫോം അക്ഷയ വഴി വിതരണം ചെയ്യുന്നില്ലെന്നും സ്വീകരിക്കുന്നില്ലെന്നും വ്യക്തമാക്കി ഭക്ഷ്യമന്ത്രി; വ്യാജപ്രചരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകരുതെന്നും പി തിലോത്തമന്റെ ഫേസ്‌ബുക്ക് കുറിപ്പ്

പ്രളയബാധിതർക്ക് ധനസഹായത്തിനായി അപേക്ഷാ ഫോം അക്ഷയ വഴി വിതരണം ചെയ്യുന്നില്ലെന്നും സ്വീകരിക്കുന്നില്ലെന്നും വ്യക്തമാക്കി ഭക്ഷ്യമന്ത്രി; വ്യാജപ്രചരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകരുതെന്നും പി തിലോത്തമന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം പ്രളയത്തെ നേരിടാൻ ഒരുമിച്ച് മുന്നേറുമ്പോഴും ചിലർ വ്യാജ പ്രചരണങ്ങളുമായി മുന്നിലുണ്ട്. കേരളത്തിലെ പ്രളയബാധിതർക്കായി ധനസഹായത്തിന് അപേക്ഷാഫോം വിതരണം ചെയ്യുന്നു എന്ന വാർത്തകൾ വ്യാജമാണ് എന്ന് വ്യക്തമാക്കി ഭക്ഷ്യമന്ത്രി പി തിലോത്തമൻ തന്നെ രംഗത്തെത്തി. പ്രളയബാധിതർക്ക് ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറമുണ്ടെന്നും അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി സ്വീകരിക്കുമെന്നുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം രംഗത്തെത്തിയത്. വ്യാജ പ്രചാരണങ്ങളിൽ വിശ്വസിച്ച് വഞ്ചിതാരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി ഫേസ്‌ബുക്കിലൂടെ ഓർമ്മിപ്പിച്ചു.

പി തിലോത്തമന്റെ ഫേസ്‌ബുക്ക് കുറിപ്പ്

പ്രളയബാധിതർക്ക് ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറമുണ്ടെന്നും പൂരിപ്പിച്ച അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി സ്വീകരിക്കുമെന്നുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് അറിയിച്ചുകൊള്ളുന്നു.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന രീതിയിലുള്ള അപേക്ഷാഫോറം അക്ഷയ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുകയോ പൂരിപ്പിച്ചവ സ്വീകരിക്കുകയോ ചെയ്യുന്നില്ല. വ്യാജ പ്രചാരണങ്ങളിൽ വിശ്വസിച്ച് വഞ്ചിതാരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP