Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം കുടുംബത്തെ സഹായിക്കാൻ കാണിച്ച വ്യഗ്രതയുടെ ഒരു അംശം കാണിച്ചിരുന്നുവെങ്കിൽ വീക്ഷണം ജീവനക്കാരുടെ വീട്ടിൽ പട്ടിണി ഉണ്ടാകില്ലായിരുന്നു; ഭൂപതി മരണവുമായി മല്ലിടുമ്പോഴും നിങ്ങൾക്ക് ആ പണം കൊടുക്കാൻ തോന്നിയില്ലല്ലോ? വീക്ഷണം ഫോട്ടോ​ഗ്രാഫറുടെ മരണത്തിൽ പി ടി തോമസ് എംഎൽഎക്കെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി മാർട്ടിൻ മേനാച്ചേരി

സിപിഎം കുടുംബത്തെ സഹായിക്കാൻ കാണിച്ച വ്യഗ്രതയുടെ ഒരു അംശം കാണിച്ചിരുന്നുവെങ്കിൽ വീക്ഷണം ജീവനക്കാരുടെ വീട്ടിൽ പട്ടിണി ഉണ്ടാകില്ലായിരുന്നു; ഭൂപതി മരണവുമായി മല്ലിടുമ്പോഴും നിങ്ങൾക്ക് ആ പണം കൊടുക്കാൻ തോന്നിയില്ലല്ലോ? വീക്ഷണം ഫോട്ടോ​ഗ്രാഫറുടെ മരണത്തിൽ പി ടി തോമസ് എംഎൽഎക്കെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി മാർട്ടിൻ മേനാച്ചേരി

മറുനാടൻ ഡെസ്‌ക്‌

വീക്ഷണം ഫോട്ടോ​ഗ്രാഫർ ഭൂപതിയുടെ മരണവുമായി ബന്ധപ്പെട്ട് വീക്ഷണം എംഡി പി ടി തോമസ് എംഎൽഎക്കെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി മാധ്യമപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരി. പി ടി തോമസ് വീക്ഷണത്തിന്റെ എംഡിയായി ചുമതലയേറ്റ ശേഷം യാതൊരു ആനുകൂല്യങ്ങളും നൽകാതെ ഭൂപതി ഏരൂരിനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായുരുന്നു എന്ന് പി ടി തോമസിനുള്ള തുറന്ന കത്തിൽ മാർട്ടിൻ ചൂണ്ടിക്കാട്ടുന്നു. ഭൂപതിക്ക് യാതൊരു ആനുകൂല്യങ്ങളും നൽകാതെയാണ് പിരിച്ചു വിട്ടതെന്നും 84000 രൂപ ഇപ്പോഴും വീക്ഷണത്തിൽ നിന്നും ഭൂപതിക്ക് കിട്ടാനുണ്ടെന്നും മാർട്ടിൻ ചൂണ്ടിക്കാട്ടുന്നു.

ഈ ഭൂപതി എന്ന മനുഷ്യന് സ്വന്തമായി കിടപ്പാടം ഇല്ല, വീടില്ല. അയാൾ ഇതൊന്നും സഹപ്രവർത്തകരുടെ മുൻപിൽ തന്റെ ബുദ്ധിമുട്ട് കാണിച്ചിട്ടില്ല, അറിയിച്ചിട്ടില്ല. താങ്കൾ അദ്ദേഹത്തിന്റെ മൃതദ്ദേഹം കാണാൻ എത്തി. പെട്ടെന്ന് താങ്കൾ സ്ഥലം കാലിയാക്കി. താങ്കൾ ഈ മനുഷ്യന്റെ മുഖം ശ്രദ്ധിച്ചോ? ആരോടും ഒരു പരിഭവവും ഇല്ലാതെ സന്തോഷത്തോടെ അദ്ദേഹം മടങ്ങി. ഇതൊക്കെ ശ്രദ്ധിക്കാൻ താങ്കൾക്ക് എവിടെ നേരം. കുപ്പി രാമകൃഷ്ണനെ പോലുള്ളവരെ സഹായിക്കാൻ ആണല്ലോ തിടുക്കം. 84000 രൂപ (എൺപതി നാലായിരം രൂപ ) ഈ മനുഷ്യന് വീക്ഷണത്തിൽ നിന്നും നൽകാൻ ഉണ്ട്. ഭൂപതി മരണ കിടക്കയിൽ കിടന്നപ്പോൾ ബന്ധുക്കൾ നൽകാനുള്ള കുടിശിക ആവശ്യപ്പെട്ടതായി അറിയുന്നു. വീക്ഷണം നേതാക്കൾ കേട്ട ഭാവം കാണിച്ചില്ല. സിപിഐഎം കുടുംബത്തെ സഹായിക്കാൻ കാണിച്ച താങ്കളുടെ വ്യഗ്രതയുടെ ഒരു അംശം കാണിച്ചിരുന്നുവെങ്കിൽ വീക്ഷണം ജീവനക്കാരുടെ വീട്ടിൽ പട്ടിണി ഉണ്ടാകില്ലായിരുന്നു, ഭൂപതിക്ക് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു - ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ മാർട്ടിൻ പറയുന്നു.

മാർട്ടിൻ മേനാച്ചേരി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

പ്രിയ പി ടി തോമസ് എം എൽ എക്ക് ഒരു തുറന്ന കത്ത്
ആദ്യമേ ഞാൻ സൂചിപ്പിച്ചുകൊള്ളട്ടെ ഈ പോസ്റ്റിന്റെ പേരിൽ വക്കീൽ നോട്ടീസും, നിയമ നടപടിയും, ഭീഷണിയും ഞാൻ പ്രതീക്ഷിക്കുന്നു.
താങ്കൾക്ക് അറിയാവുന്നതുപോലെ വീക്ഷണം കൊച്ചി ഓഫീസിൽ വർഷങ്ങളായി വീക്ഷണം ഫോട്ടോഗ്രാഫറായി ജോലിയെടുത്തിരുന്ന ജീവനക്കാരൻ ആയിരുന്നു ഭൂപതി ഏരൂർ. താങ്കൾ വീക്ഷണം പത്രത്തിൽ ചുമതല ഏൽക്കുന്നതിന് മുൻപ് എന്ത് പ്രതിസന്ധി ഉണ്ടായാലും കൃത്യമായി ജീവനക്കാർക്ക് ശമ്പളം നൽകുമായിരുന്നു.

നിർഭാഗ്യവശാൽ താങ്കൾ വീക്ഷണം പത്രത്തിന്റെ ചുമതലയേറ്റപ്പോൾ ഞാൻ ഉൾപ്പെടെയുള്ള മുൻ ജീവനക്കാർക്കും നിലവിലുള്ള ജീവനക്കാർക്കും നിറഞ്ഞ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ എല്ലാം അസ്ഥാനത്താക്കി താങ്കൾ കൊണ്ടുവന്ന ഒരുപറ്റം വിവരമില്ലാത്തവർ വീക്ഷണം തിന്ന് മുടിച്ചു. അതിന് താങ്കളുടെ മൗന അനുവാദവും.

ഇന്ന് ഞങ്ങളുടെ എല്ലാമായ പ്രിയ ഭൂപതി വിടവാങ്ങി. ഈ മനുഷ്യനെ എന്തിന്റെ പേരിൽ ആണ് വീക്ഷണം ഓഫീസിൽ നിന്നും പിരിച്ചു വിട്ടത്? ആ മനുഷ്യന്റെ ജീവിതം എങ്ങനെയാണ് എന്ന് താങ്കൾ പിന്നീട് അനേഷിച്ചോ? ഭൂപതിക്ക് കൊടുക്കാനുള്ള ആനുകൂല്യം നൽകാതെ പിടിച്ചു വയ്ക്കുകയല്ലേ താങ്കൾ ചെയ്തത് ? ഇത്ര മനുഷ്യത്വ രഹിതമായ പ്രവർത്തി ചെയ്തിട്ട് ഒരു ഉളുപ്പുമില്ലാതെ എന്തിനാണ് താങ്കൾ മുതലക്കണ്ണീർ ഒഴുക്കുന്നത്.? താങ്കൾ എം ഡിയായ ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ അവസ്ഥ ഇന്നുവരെ അനേഷിച്ചിട്ടുണ്ടോ? ഈ ഭൂപതി എന്ന മനുഷ്യന് സ്വന്തമായി കിടപ്പാടം ഇല്ല, വീടില്ല. അയാൾ ഇതൊന്നും സഹപ്രവർത്തകരുടെ മുൻപിൽ തന്റെ ബുദ്ധിമുട്ട് കാണിച്ചിട്ടില്ല, അറിയിച്ചിട്ടില്ല.
താങ്കൾ അദ്ദേഹത്തിന്റെ മൃതദ്ദേഹം കാണാൻ എത്തി. പെട്ടെന്ന് താങ്കൾ സ്ഥലം കാലിയാക്കി. താങ്കൾ ഈ മനുഷ്യന്റെ മുഖം ശ്രദ്ധിച്ചോ? ആരോടും ഒരു പരിഭവവും ഇല്ലാതെ സന്തോഷത്തോടെ അദ്ദേഹം മടങ്ങി. ഇതൊക്കെ ശ്രദ്ധിക്കാൻ താങ്കൾക്ക് എവിടെ നേരം. കുപ്പി രാമകൃഷ്ണനെ പോലുള്ളവരെ സഹായിക്കാൻ ആണല്ലോ തിടുക്കം.

84000 രൂപ (എൺപതി നാലായിരം രൂപ ) ഈ മനുഷ്യന് വീക്ഷണത്തിൽ നിന്നും നൽകാൻ ഉണ്ട്. ഭൂപതി മരണ കിടക്കയിൽ കിടന്നപ്പോൾ ബന്ധുക്കൾ നൽകാനുള്ള കുടിശിക ആവശ്യപ്പെട്ടതായി അറിയുന്നു. വീക്ഷണം നേതാക്കൾ കേട്ട ഭാവം കാണിച്ചില്ല.

സിപിഐഎം കുടുംബത്തെ സഹായിക്കാൻ കാണിച്ച താങ്കളുടെ വ്യഗ്രതയുടെ ഒരു അംശം കാണിച്ചിരുന്നുവെങ്കിൽ വീക്ഷണം ജീവനക്കാരുടെ വീട്ടിൽ പട്ടിണി ഉണ്ടാകില്ലായിരുന്നു, ഭൂപതിക്ക് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. താങ്കൾ പിരിച്ചുവിട്ട ജീവനക്കാരുടെ അവസ്ഥ താങ്കൾക്ക് അറിയാമോ?കൊടുക്കാൻ ഉള്ളതുകൊടുത്ത് മുഴുവൻ ഇടപാടും തീർത്ത് വേണം ജീവനക്കാരനെ പിരിച്ചു വിടാൻ. 6 മാസത്തെ ശമ്പള കുടിശിക നിൽക്കുന്നു. അതേസമയം താങ്കളുടെ ഗുണ്ടകൾ വീക്ഷണത്തിൽ സുഖിച്ചു ജീവിക്കുന്നു. തനിക്ക് ഭൂപതിയെകുറിച്ച് എന്തറിയാം? സ്വന്തമായി വീക്ഷണം ഏജൻസി തുടങ്ങി പത്രം നല്ല രീതിയിൽ സർകുലേഷൻ നടത്തിയ ഒരു ഫോട്ടോഗ്രാഫർ ആണ് ഭൂപതി. എന്നിട്ടും താനും ജോൺ എന്ന ഭൂലോക എമ്പോക്കിയും കൂടി ഭൂപതിക്ക് നൽകാനുള്ള ആനുകൂല്യം പിടിച്ചു വച്ചു, അയാളുടെ തൊഴിൽ നഷ്ടപ്പെടുത്തി. എന്നിട്ട് കള്ളക്കണ്ണീരുമായി ഇറങ്ങിയിരിക്കുന്നു. രണ്ടിനേം ടൗൺ ഹാൾ പരിസരത്ത് നിന്ന് അടിച്ചിറക്കേണ്ടതായിരുന്നു. ഭൂപതിയെ ഓർത്ത് മാത്രം ഞങ്ങൾ ക്ഷമിച്ചതാണ്.

ജെയ്സൺ ജോസഫെന്ന താങ്കളുടെ ബിനാമിയെ വിളിച്ചു ഭൂപതി കെഞ്ചിയിട്ടുണ്ട്, അയാളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ. പക്ഷേ നിങ്ങൾ രണ്ടും കൂടി അത് മുടക്കി. നിങ്ങൾ അറിയണം, ആ ദിവസങ്ങളിൽ ഭൂപതി അരി വാങ്ങാൻ കാശില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ജീവൻ നിലനിർത്താന്നുള്ള പോരാട്ടത്തിലായിരുന്നു. ഒടുവിൽ, ആശുപത്രി കിടക്കയിൽ മരണവുമായി മല്ലിടുമ്പോഴും നിങ്ങൾക്ക് ആ പണം കൊടുക്കാൻ തോന്നിയില്ലല്ലോ ? എന്ത് ഹീന ജന്മങ്ങളാണ് നിങ്ങളൊക്കെ?

താങ്കൾ വീക്ഷണം എം ഡി യായി ചാർജ് എടുത്തിട്ട് എത്ര കോപ്പി സർകുലേഷൻ, റവന്യൂ, വീക്ഷണത്തിന് താങ്കളുടെ സംഭാവന? പക്ഷേ ഭൂപതിയുടെ വിയർപ്പും അധ്വാനവും ഒരു പാടുണ്ട്.

പി.ടി, ഈ മനുഷ്യത്യഹീനമായ നടപടിക്ക് താങ്കളുടെ മോന്തായം അടിച്ചു നിരപ്പാക്കാൻ ആളുകൾ ഈ നാട്ടിൽ ഇല്ലാത്തല്ല. തന്നെപ്പോലെ കപട സദാചാര, ആദർശം പുലർത്തുന്നവരെ തല്ലിയാൽ തല്ലിയവന്റെ കൈ എത്ര ഡെറ്റോൾ ഇട്ടാലും ആ വൈറസ് പോകില്ല.
ഞങ്ങളുടെ ഭൂപതിക്ക് തന്റെ ആദരാഞ്ജലികൾ വേണ്ട മിസ്റ്റർ പി.ടി.

പി ടി. തനിക്ക് ആദരാഞ്ജലികൾ ഇടുക്കിക്കാർ നേരത്തെ നേർന്നിട്ടുണ്ട്. മാത്രമല്ല ശവമഞ്ച ഘോഷയാത്രയും
പ്രിയ ഭൂപതിക്ക് കണ്ണിരോടെ വിട????????
മാർട്ടിൻ മേനാച്ചേരി
കൊച്ചി

പ്രിയ പി ടി തോമസ് എം എൽ എക്ക് ഒരു തുറന്ന കത്ത് ആദ്യമേ ഞാൻ സൂചിപ്പിച്ചുകൊള്ളട്ടെ ഈ പോസ്റ്റിന്റെ പേരിൽ വക്കീൽ നോട്ടീസും,...

Posted by Martin Menacherry on Tuesday, October 27, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP