Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ ഫേസ്‌ബുക്ക് എത്ര പേർ സന്ദർശിച്ചു, നിങ്ങളെ ഏറ്റവും ഇഷ്ടപ്പെടുന്നതാര്, തുടങ്ങിയ ചോദ്യങ്ങളുമായി പ്രൊഫൈൽ ഹാക്ക് ചെയ്തു; സ്വകാര്യ ചിത്രങ്ങൾ കവർന്നതിന് ശേഷം പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തു; സമർത്ഥമായ ഇടപെടലിൽ ഫേസ്‌ബുക്ക് ഹാക്കറായ ജോർജുകുട്ടി ജോയി പൊലീസ് വലയിൽ

നിങ്ങളുടെ ഫേസ്‌ബുക്ക് എത്ര പേർ സന്ദർശിച്ചു, നിങ്ങളെ ഏറ്റവും ഇഷ്ടപ്പെടുന്നതാര്, തുടങ്ങിയ ചോദ്യങ്ങളുമായി പ്രൊഫൈൽ ഹാക്ക് ചെയ്തു; സ്വകാര്യ ചിത്രങ്ങൾ കവർന്നതിന് ശേഷം പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തു; സമർത്ഥമായ ഇടപെടലിൽ ഫേസ്‌ബുക്ക് ഹാക്കറായ ജോർജുകുട്ടി ജോയി പൊലീസ് വലയിൽ

അങ്കമാലി: നിങ്ങളുടെ ഫേസ്‌ബുക്ക് എത്ര പേർ സന്ദർശിച്ചു, നിങ്ങളെ ഏറ്റവും ഇഷ്ടപ്പെടുന്നതാര്, നിങ്ങൾ 10 വർഷത്തിനു ശേഷം ഏങ്ങനെയായിരിക്കും തുടങ്ങിയ ചോദ്യങ്ങൾ ദിനം പ്രതി നാം കാണുന്നതാണ്. എന്നാൽ ഇതിന് പിന്നിലുള്ളത് വലിയ മാഫിയകളും ബ്ലാക്ക് മെയിൽ സംഘങ്ങളുമാണ്. ഇപ്പോഴിതാ അത്തരം തട്ടിപ്പ് പിടികൂടിയിരിക്കുകയണ് അങ്കമാലിയിൽ

അങ്കമാലി കറുകുറ്റി പൈനാടത്ത് വീട്ടിൽ ജോർജുകുട്ടി ജോയി (24) യെയാണ് അങ്കമാലി പൊലീസ് തന്ത്രപരമായി പിടികൂടിയത്. ഇത്തരം ആപ്പുകളിലൂടെ ഒരു പെൺകുട്ടിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ചപ്പോഴായിരുന്നു ജോർജുകുട്ടി ജോയി പൊലീസ് പിടിയിലായത്.

മൂവാറ്റുപുഴ സ്വദേശിയായ പെൺകുട്ടിയെ ആയിരുന്നു ഇയാൾ ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങൾ ഹാക്ക് ചെയ്തെടുത്ത ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബ്ലാക്ക് മെയിലിന് ശ്രമിച്ചത്. തുടർന്ന് പണം വേണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി പൊലീസിനെ അറിയിക്കുകയായിരുന്നു.

ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതോടെ പൊലീസ് യുവാവ് ആവശ്യപ്പെട്ട പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ് നിർദേശിച്ചു. തുടർന്ന് പണമെടുക്കാൻ മൂക്കന്നൂർ ബാങ്ക്ശാഖയിലെത്തിയ യുവാവിനെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെതിരേ ഐ.ടി. ആക്ട്, ബ്ലാക്മെയ്ലിങ് തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. വ്യാഴാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കും.

നിങ്ങളുടെ ഫേസ്‌ബുക്ക് എത്ര പേർ സന്ദർശിച്ചു, നിങ്ങളെ ഏറ്റവും ഇഷ്ടപ്പെടുന്നതാര്, നിങ്ങൾ 10 വർഷത്തിനു ശേഷം ഏങ്ങനെയായിരിക്കും തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം തേടിയ 360-ഓളം പേരുടെ യൂസർ പേരും പാസ്‌വേഡുകളും ജോർജുകുട്ടി ജോയി ഹാക്ക് ചെയ്ത് എടുത്തിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP