Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതിയ അധ്യയനവർഷത്തിൽ കുട്ടികളും അദ്ധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്ന് ആരോ​ഗ്യ വകുപ്പ്; തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായി നൽകും; ചുമതല സമഗ്ര ശിക്ഷാ കേരളത്തിനും

പുതിയ അധ്യയനവർഷത്തിൽ കുട്ടികളും അദ്ധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്ന് ആരോ​ഗ്യ വകുപ്പ്; തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായി നൽകും; ചുമതല സമഗ്ര ശിക്ഷാ കേരളത്തിനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതിയ അധ്യായന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മുഖാവരണം നിർബന്ധമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യമായാണ് മുഖാവരണം വിതരണം ചെയ്യുക. ആരോ​ഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. രണ്ടു മുഖാവരണങ്ങളാണ് ഒരുകുട്ടിക്ക് നൽകുക. തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായിരിക്കും.

കോവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവർഷത്തിൽ കുട്ടികളും അദ്ധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശംനൽകിയിരിക്കുന്നത്. മെയ്‌ 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സൗജന്യമായി മുഖാവരണം നിർമ്മിച്ചുനൽകാൻ സമഗ്ര ശിക്ഷാ കേരളത്തെയാണ് ചുമതലപ്പെടുത്തിയത്. ഗുണനിലവാരമുള്ള തുണിയിൽ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് നിർമ്മാണം.

മറ്റ് നിർദ്ദേശങ്ങൾ

* കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തിത്തുണിയിലായിരിക്കും നിർമ്മാണം.

* ഓരോ ബി.ആർ.സി.യിലും കുറഞ്ഞത് 30,000 മുഖാവരണം നിർമ്മിക്കണം.

* മുഖാവരണനിർമ്മാണത്തിനുള്ള വസ്തുക്കൾ ബി.ആർ.സി. വാങ്ങണം

* മുഖാവരണ നിർമ്മാണത്തിന് രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, പൂർവവിദ്യാർത്ഥികൾ തുടങ്ങിയവരുടെ സേവനം തേടാം.

* മെയ്‌ 30-നുള്ളിൽ സ്കൂളുകളിൽ മുഖാവരണം എത്തിക്കണം.

* സൗജന്യ യൂണിഫോമിനായുള്ള തുകയിൽ ഇതിന്റെ ചെലവ് വകയിരുത്തും

* മുഖാവരണനിർമ്മാണത്തിനായി കൂട്ടംകൂടരുത്.

* വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മുഖാവരണം നൽകിയാൽ അത് വകയിരുത്തണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP