Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓണക്കാലത്ത് വ്യാജമദ്യം ഒഴുക്കാനുള്ള നീക്കം തടയാൻ ഉറച്ച് സിങ്കം; വിട്ടുവീഴ്‌ച്ചയില്ലാതെ പരിശോധനയ്ക്ക് പ്രത്യേക സംഘം; പിടി വീണാൽ ദീർഘനാൾ അകത്താകുമെന്ന് ഉറപ്പ്; പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജീകരിച്ച് എക്‌സൈസ്

ഓണക്കാലത്ത് വ്യാജമദ്യം ഒഴുക്കാനുള്ള നീക്കം തടയാൻ ഉറച്ച് സിങ്കം; വിട്ടുവീഴ്‌ച്ചയില്ലാതെ പരിശോധനയ്ക്ക് പ്രത്യേക സംഘം; പിടി വീണാൽ ദീർഘനാൾ അകത്താകുമെന്ന് ഉറപ്പ്; പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജീകരിച്ച് എക്‌സൈസ്

കൊച്ചി: ഓണത്തോട് അനുബന്ധിച്ച് എറണാകുളം ജില്ലയിൽ എക്‌സൈസിന്റെ നേതൃത്വം റെയ്ഡുകളും വാഹനപരിശോധനയും ഊർജിതമാക്കി. കള്ളുഷാപ്പുകളും ബാറുകളും വിദേശ മദ്യവിൽപ്പന ശാലകളും അരിട്ടാസവങ്ങൾ നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥലങ്ങളിലും പരിശോധനകൾ നടത്തും. എൻഎച്ച് 47, എൻഎച്ച് 17 ലും 24 മണിക്കൂറും നിരീക്ഷണത്തിനായി പെട്രോളിങ് പാർട്ടികളും ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കൺട്രോൾ റൂമും സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് താലൂക്ക്തല കൺട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

വ്യാജമദ്യ മയക്കുമരുന്ന് നിർമ്മാണം, വ്യാജമദ്യം സംഭരിക്കൽ, വില്പന, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം, ലൈസൻസ് ഇല്ലാതെയുള്ള വൈൻ നിർമ്മാണം തുടങ്ങിയവ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ്എക്‌സൈസ്‌റവന്യൂവനം വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തും. പ്രധാന റോഡുകളിൽ രാത്രികാല വാഹന പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സുകളെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികൾക്കെതിരെ ക്രിമിനൽ നടപടിക്രമം 107/110 പ്രകാരം നടപടി സ്വീകരിക്കും. മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത്‌വ്യാജമദ്യ ഉദ്പാദനം, ഉപയോഗം ശ്രദ്ധയിൽപ്പെടുന്ന പക്ഷം പൊതുജനങ്ങൾ താഴെപറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ 04842390657, 9447178059, അസി.എക്‌സൈസ് കമ്മീഷർ എൻഫോഴ്‌സ്‌മെന്റ് 2627480, 9496002867, ജില്ലാ കൺട്രോൾ റൂം 04842390657, 9447178059, എക്‌സൈസ് സർക്കിൾ ഓഫീസ് എറണാകുളം 04842393121, 9400069552, കൊച്ചി സർക്കിൾഓഫീസ് 04842235120, 9400069554, പറവൂർ സർക്കിൾ ഓഫീസ് 04842443187, 94400069557, ആലുവ സർക്കിൾ ഓഫീസ് 04842623655, 9400069560, കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഓഫീസ്, 04842591203, 9400069559, മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഓഫീസ് 04852832623, 9400069564, കോതമംഗലം എക്‌സൈസ് സർക്കിൾ ഓഫീസ്, 04842824419, 9400069562 എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് 04842627480, 9400069550, നോർത്ത് പറവൂർ എക്‌സൈസ് സർക്കിൾ ഓഫീസ് 2443187, 9400069557, എക്‌സൈസ് റയിഞ്ച് ഓഫീസ് എറണാകുളം 2392283, 9400069565, എക്‌സൈസ് റയിഞ്ച് ഓഫീസ് ത്യപ്പൂണിത്തുറ 2785060, 9400069566, എക്‌സൈസ് റയിഞ്ച് ഓഫീസ് മട്ടാഞ്ചേരി 2221998, 9400069567, എക്‌സൈസ് റയിഞ്ച് ഓഫീസ് ഞാറയ്ക്കൽ 2499297, 9400069568, എക്‌സൈസ് റയിഞ്ച് ഓഫീസ് നോർത്ത് പറവൂർ 2441280, 9400069569, എക്‌സൈസ് റയിഞ്ച് ഓഫീസ് വരാപ്പുഴ 2511045, 9400069570, എക്‌സൈസ് റയിഞ്ച് ഓഫീസ് ആലുവ 2621089, 9400069571, എക്‌സൈസ് റയിഞ്ച് ഓഫീസ് അങ്കമാലി 2458484, 9400069572, എക്‌സൈസ് റയിഞ്ച് ഓഫീസ് കാലടി 2461326, 9400069573, എക്‌സൈസ് റയിഞ്ച് ഓഫീസ് മാമല 2786848, 9400069575, എക്‌സൈസ് റയിഞ്ച് ഓഫീസ് മൂവാറ്റുപുഴ 04852836717, 9400069576, എക്‌സൈസ് റയിഞ്ച് ഓഫീസ് പിറവം 0485 2241573, 9400069577, എക്‌സൈസ് റയിഞ്ച് ഓഫീസ് കുട്ടമ്പുഴ 04852572861, 9400069579 എക്‌സൈസ് റയിഞ്ച് ഓഫീസ് പെരുമ്പാവൂർ 2590831, 9400069574, എക്‌സൈസ് റയിഞ്ച് ഓഫീസ് കോതമംഗലം 04852826460, 9400069578.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP