Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് നെടുമങ്ങാട് സ്വദേശി

പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് നെടുമങ്ങാട് സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് തിരുവനന്തപുരം നെടുമങ്ങാട് മന്നൂർക്കോണം സി.വി ഹൗസിൽ സലീമിനെ (63) മരിച്ച നിലയിൽ കണ്ടത്.

സാധാരണ പോലെ പുറത്ത് കാണാത്തതിനെ തുടർന്ന് അടുത്ത മുറിയിലുള്ളവർ വാതിലിൽ മുട്ടിവിളിച്ചപ്പോൾ മറുപടിയില്ലായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമായതെന്ന് സംശയിക്കുന്നു.

മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ മൃതദേഹം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 25 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായിരുന്നു സലീം. പിതാവ് - നൂഹ് കണ്ണ്. മാതാവ് - ആയിശാ ബീവി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP