Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് നിരീക്ഷണത്തിൽ ഇരിക്കെ പ്രവാസി മരിച്ചു; 53 കാരനായ കെ.ടി. ബീരാൻ കോയയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ; വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത് ഒറ്റയ്ക്ക്; സൗദിയിൽ നിന്നും നാട്ടിലെത്തിയത് കഴിഞ്ഞ മാസം 11 ന്

മലപ്പുറത്ത് നിരീക്ഷണത്തിൽ ഇരിക്കെ പ്രവാസി മരിച്ചു; 53 കാരനായ കെ.ടി. ബീരാൻ കോയയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ; വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത് ഒറ്റയ്ക്ക്; സൗദിയിൽ നിന്നും നാട്ടിലെത്തിയത് കഴിഞ്ഞ മാസം 11 ന്

ജംഷാദ് മലപ്പുറം

മലപ്പുറം: ക്വാന്റൈൻ നിരീക്ഷണത്തിൽ 20 ദിവസം പിന്നിട്ട പ്രവാസി മരിച്ചു. നമ്പുളം റോഡ് ജംഗ്ഷനടുത്തെ പ്രവാസി യായ മധ്യവയസ്‌ക്കൻ കെ.ടി.ബീരാൻ കോയ (53) യാണ് നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്‌ച്ച 11.30 ഓടെ മരിച്ചത്. കൂടുതൽ പരിശോധനകൾക്കായി ആരോഗ്യ പ്രവർത്തകരെത്തി മൃതദേഹം ആശുപത്രിയിലെക്ക് മാറ്റി.പതിനൊന്നിന് രാത്രി സൗദിയിൽ നിന്നാണ് ഇദ്ദേഹം നാട്ടിൽ എത്തിയത്.

വീട്ടിൽ ഒറ്റക്കായിരുന്നു ക്വാറന്റീനിൽ കഴിഞ്ഞിരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. 18 ദിവസത്തിന് ശേഷം പെരുന്നാളിന് ഇദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു ഭക്ഷണം എത്തിച്ചു നൽകിയിരുന്നത്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം അറിവായിട്ടില്ല. ഭാര്യ: ഖൈറുന്നിസ് മക്കൾ: മുഹ്സാന, റമീഷഫർസാന ' അജ്മൽ, അ ദിനാൽ. മരു..മുഹമ്മദ് സ്വാലിഹ് വെളിമുക്ക്, ഷംനാസ് (സൗദി)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP