Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

10 വർഷം മുമ്പ് മരിച്ചയാളെ പ്രതിയാക്കി; ചാരായം വാറ്റിയ കേസിലെ യഥാർത്ഥ പ്രതി മുങ്ങിയത് തന്ത്രപരമായി

10 വർഷം മുമ്പ് മരിച്ചയാളെ പ്രതിയാക്കി; ചാരായം വാറ്റിയ കേസിലെ യഥാർത്ഥ പ്രതി മുങ്ങിയത് തന്ത്രപരമായി

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ചാരായം വാറ്റിയ കേസിലെ പ്രതിക്ക് പകരം 10 വർഷം മുൻപ് മരിച്ചയാളുടെ പേര്. കഴിഞ്ഞ ഏപ്രിലിൽ ഒരു വീടിനു മുന്നിൽ നിന്നു ചാരായം കണ്ടെടുക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതിയുടെ സ്ഥാനത്താണ് മരിച്ചയാളുടെ പേര് വന്നത്. കേസിലെ യഥാർത്ഥ പ്രതി ഒളിവിൽ പോവുകയും ചെയ്തു.

സംഭവം വിവാദമായപ്പോൾ കോടതിയിൽ തിരുത്തൽ അപേക്ഷ നൽകാനൊരുങ്ങുകയാണ് എക്സൈസ്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികൾ നൽകിയ വിവരമനുസരിച്ചാണ് റെയ്ഡിനെത്തിയ ഹരിപ്പാട് ഓഫീസിലെ ഉദ്യോഗസ്ഥർ വിവരങ്ങൾ രേഖപ്പെടുത്തിയത്.

ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയപ്പോൾ അവിടെ നിന്നവർ നൽകിയ വിലാസത്തിലെ പിഴവാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ കെ അനിൽകുമാർ വ്യക്തമാക്കി. യഥാർഥ പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എക്സൈസ് ഉദ്യോഗസ്ഥർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP