Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനത്തിന് പോയപ്പോൾ റോഡ് മുഴുവൻ കുഴി; ആലപ്പുഴ-ചങ്ങനാശ്ശേരി കെ.എസ്.ടി.പി റോഡിൽ 2200 കുഴികൾ; മന്ത്രി പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാൻ തയ്യാറാകാതെ എക്‌സിക്യൂട്ടിവ് എൻജിനീയർ; ഉടനടി സസ്‌പെൻഡ് ചെയ്ത് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ

എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനത്തിന് പോയപ്പോൾ റോഡ് മുഴുവൻ കുഴി; ആലപ്പുഴ-ചങ്ങനാശ്ശേരി കെ.എസ്.ടി.പി റോഡിൽ 2200 കുഴികൾ; മന്ത്രി പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാൻ തയ്യാറാകാതെ എക്‌സിക്യൂട്ടിവ് എൻജിനീയർ; ഉടനടി സസ്‌പെൻഡ് ചെയ്ത് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: പിണറായി വിജയൻ മന്ത്രിസഭയിൽ അതിവേഗം നടപടികൾ കൈക്കൊള്ളുകയും മികച്ച ഭരണം കാഴ്ചവയ്ക്കുകയും ചെയ്യുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും നടപടിയെടുത്ത് താരമാവുകയാണ് അദ്ദേഹം. റോഡിലെ കുഴികൾ പരിതി വിട്ട് വർധിച്ചപ്പോൾ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്താണ് പുതിയ നടപടി.ആലപ്പുഴ-ചങ്ങനാശ്ശേരി കെ.എസ്.ടി.പി റോഡിൽ 2200 കുഴി കണ്ടെത്തിയതിനെത്തുടർന്ന് എക്‌സിക്യൂട്ടിവ് എൻജിനീയറെ ഉടനടി സസ്‌പെൻഡ് ചെയ്ത് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ.

സജി ചെറിയാൻ എംഎ‍ൽഎയുടെ പ്രാദേശിക വികസന ഓഫിസ് ഉദ്ഘാടനം ചെയ്യുന്നതിന് വെള്ളിയാഴ്ച ഉച്ചക്ക് ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരി റോഡിലൂടെ പോയപ്പോഴാണ് കുഴികൾ മന്ത്രിയുടെ ശ്രദ്ധയിൽപെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സിക്യൂട്ടിവ് എൻജിനീയർ അനിതകുമാരിയെ സസ്‌പെൻഡ് ചെയ്തതെന്ന് ജി. സുധാകരൻ അറിയിച്ചു.

അറ്റകുറ്റപ്പണി നടത്താതെ വീഴ്ച വരുത്തിയതിനാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് ഈ റോഡ് ഓവർലേ ചെയ്തത്. 2016-17 വർഷങ്ങളിൽ പൊതുമരാമത്ത് മന്ത്രി നേരിട്ട് നിർദ്ദേശം നൽകി അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, ഈ മാസം പലതവണ നിർദേശിച്ചിട്ടും അറ്റകുറ്റപ്പണി നടത്താൻ ഉദ്യോഗസ്ഥർ തയാറാകാത്തതിനാലാണ് നടപടി.

മന്ത്രിയുടെ ഓഫിസിൽനിന്ന് പലതവണ വിളിച്ചെങ്കിലും ഫോൺ എടുക്കാനോ തിരിച്ചുവിളിക്കാനോ എക്‌സിക്യൂട്ടിവ് എൻജിനീയർ തയാറായിട്ടില്ല. അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ചവരുത്തിയ സൂപ്രണ്ടിങ് എൻജിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവരോട് വിശദീകരണം ആവശ്യപ്പെടാനും മന്ത്രി നിർദേശിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വിജിലൻസിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP