Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; കോടികൾ വിലമതിക്കുന്ന കഞ്ചാവും ഹഷീഷ് ഓയിലുമായി നാലംഗ സംഘം അറസ്റ്റിൽ; വലയിലാകുന്നത് ആന്ധ്രയിൽ നിന്ന് ലഹരി എത്തിക്കുന്നതിന് ഇടയിൽ; കോഴിക്കച്ചവടത്തിന്റെ മറവിലെ ലഹരിക്കടത്ത് മാഫിയയെന്ന് എക്‌സൈസും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും വൻ ലഹരി വേട്ട. കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കലുമായി നാലംഗം സംഘത്തെ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. ഇവരിൽ നിന്നും രാജ്യാന്തര വിപണിയിൽ 4 കോടി വിലമതിക്കുന്ന 100 കിലോ കഞ്ചാവും മൂന്ന് കിലോ ഹഷിഷ് ഓയിലുമാണ് ആറ്റിങ്ങൽ നഗരൂർ പാതയിൽ വെള്ളംകൊള്ളിയിൽ വച്ച് പിടികൂടിയത്. ലഹരി കടത്തിക്കൊണ്ടു വന്ന വാഹനങ്ങളും പിടികൂടി.

നഗരൂർ സ്വദേശികളായ റിയാസ്, ജസീം, തൃശൂർ പാവറട്ടി സ്വദേശിയായ ഫൈസൽ, കോന്നി സ്വദേശിയായ നിയാസ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവും ഹഷിഷ് ഓയിലും വാങ്ങി റോഡ് മാർഗം കോയമ്പത്തൂരിൽ എത്തിച്ചശേഷം അവിടെ നിന്നും കോഴികളെ കൊണ്ടുവരുന്നെന്ന വ്യാജേന ദേശീയപാതയിലൂടെ ഇവർ ലഹരി ആറ്റിങ്ങലിൽ എത്തിക്കുകയായിരുന്നു.

എക്‌സൈസ് മന്ത്രിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സ്‌ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP