Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യ വില്പനയ്ക്കായി റസ്റ്റോറന്റിനെ മറയാക്കി; ലോക്ക്ഡൗൺ പ്രതീക്ഷിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യശേഖരം പിടികൂടി

മദ്യ വില്പനയ്ക്കായി റസ്റ്റോറന്റിനെ മറയാക്കി; ലോക്ക്ഡൗൺ പ്രതീക്ഷിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യശേഖരം പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

ചാരുംമൂട്: പൂർണ്ണ അടച്ചിടൽ പ്രതീക്ഷിച്ച് വില്ലനയ്ക്കായി സൂക്ഷിച്ച മദ്യ ശേഖരം നൂറനാട് എക്‌സൈസ് പിടികൂടി. 31 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. പൂഴിക്കാട് തടത്തിവിള പുത്തൻ വീട്ടിൽ പ്രസാദി (50) ന്റെ കുടശ്ശനാട്ടുള്ള റസ്റ്റോറന്റിന്റെ പിന്നിലായിരുന്നു സൂക്ഷിച്ചിരുന്നത്. പ്രസാദിനെ പ്രതിയാക്കി എക്‌സൈസ് കേസെടുത്തു.

ആവശ്യക്കാർ ഫോണിലൂടെ വിളിക്കുമ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് മദ്യം സ്‌കൂട്ടറിൽ എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ രീതി. മദ്യ വില്പനയ്ക്കായി റസ്റ്റോറന്റിനെ മറയാക്കുകയായിരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കുറച്ചു നാളുകളായി ഇയാൾ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. റേഞ്ച് പ്രിവന്റീവ് ഓഫീസർ സി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പെട്രോളിംഗിനിടെയായിരുന്നു മദ്യം പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP