Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി ടിപി രാമകൃഷ്ണനു സംഭവിച്ചത് അതീവ ഗുരുതരമായ ഹൃദയാഘാതം; മണിക്കൂറുകൾ അബോധാവസ്ഥയിൽ തുടർന്നു; അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ

മന്ത്രി ടിപി രാമകൃഷ്ണനു സംഭവിച്ചത് അതീവ ഗുരുതരമായ ഹൃദയാഘാതം; മണിക്കൂറുകൾ അബോധാവസ്ഥയിൽ തുടർന്നു; അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ

കോഴിക്കോട് : എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഹൃദയാഘാതത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഹൃദയ രക്തക്കുഴലിൽ രണ്ടിടത്തു ബ്ലോക്ക് ഉണ്ടായതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. 48 മണിക്കൂർ കഴിയാതെ ആരോഗ്യ പുരോഗതി പറയാൻ കഴിയില്ലെന്നു ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ ചികിൽസിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷ്യൽറ്റിയിൽ പ്രവേശിപ്പിച്ചു. ഈ സമയം മന്ത്രി അബോധാവസ്ഥയിൽ ആയിരുന്നു. മുഴുവൻ സമയവും ഡോക്ടർമാരുടെ നിരീക്ഷണമുണ്ട്.

കോഴിക്കോടുള്ള മന്ത്രിയുടെ വീട്ടിൽ വച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP