Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് മദ്യം ഹോം ഡെലിവറി തൽക്കാലമില്ല; നയപരമായ തീരുമാനം വേണം; ആപ്പ് വഴിയുള്ള ബുക്കിങ് സംവിധാനം തിരിച്ചുകൊണ്ടുവരാൻ ആലോചനയെന്നും എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ

സംസ്ഥാനത്ത് മദ്യം ഹോം ഡെലിവറി തൽക്കാലമില്ല; നയപരമായ തീരുമാനം വേണം; ആപ്പ് വഴിയുള്ള ബുക്കിങ് സംവിധാനം തിരിച്ചുകൊണ്ടുവരാൻ ആലോചനയെന്നും എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം തൽക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടതില്ലെന്ന് തീരുമാനം. മദ്യത്തിന് ഹോം ഡെലിവറി തുടങ്ങണമെങ്കിൽ നയപരമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ

കോവിഡ് വ്യാപനവും ലോക്ക്ഡൗണും പരിഗണിച്ച് മദ്യവിതരണത്തിന് ആപ്പ് വഴിയുള്ള ബുക്കിങ് സംവിധാനം തിരിച്ചുകൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതിനായി ബെവ്കോ എംഡിയുമായി ചർച്ച നടച്ചത്തിയതായും മന്ത്രി പറഞ്ഞു.

ഓൺലൈൻ മദ്യവിതരണത്തിന് ഒന്നര വർഷം മുൻപ് സർക്കാരിനു മുന്നിൽ അപേക്ഷ എത്തിയിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല. പിന്നീട് കോവിഡ് വ്യാപിച്ചതോടെ തിരക്കു കുറയ്ക്കാൻ ബെവ്ക്യു ആപ് ഏർപ്പെടുത്തി. ഇതിനായി ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവന്നു.

നിയമപ്രകാരം കുപ്പികളിൽ മദ്യം വിൽക്കാൻ ബവ്‌റിജസ് ഷോപ്പുകൾക്കു മാത്രമേ അനുമതിയുള്ളൂ. തിരക്കു നിയന്ത്രിക്കാൻ ബാറുകളിൽ കൗണ്ടറുകൾ സ്ഥാപിച്ചതോടെ അതിനും ഭേദഗതി വേണ്ടിവന്നു. ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യണമെങ്കിൽ കേരള വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസൽ റൂളിലും ഭേദഗതി വേണം.

ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 3 ലീറ്ററാണ്. ഓൺലൈൻ വഴി വിതരണം ചെയ്യാൻ തീരുമാനിച്ചാൽ വിതരണം നടത്തുന്ന കമ്പനിയുടെ ജീവനക്കാരന് ഇതിൽ കൂടുതൽ അളവ് മദ്യം കൈവശം വയ്‌ക്കേണ്ടിവരും. ഇതിനായി ഭേദഗതി കൊണ്ടുവരണം.

ബെവ്‌കോ എംഡിയുടെ മുന്നിൽ ഒരു കമ്പനിയുടെ അപേക്ഷ എത്തിയാൽ അത് എക്‌സൈസ് കമ്മിഷണർക്കു കൈമാറും. കമ്മിഷണർ കാര്യങ്ങൾ വിശദമാക്കി എക്‌സൈസ് മന്ത്രിക്കു ശുപാർശ സമർപ്പിക്കും. ചട്ടത്തിലാണ് ഭേദഗതി വരുത്തേണ്ടതെങ്കിൽ മന്ത്രിതലത്തിൽ തീരുമാനമെടുക്കാനാകും. മദ്യത്തിന്റെ കാര്യമായതിനാൽ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP