Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഘോഷ അവസരങ്ങളിലെ വ്യാജ മദ്യവിൽപ്പനയും കഞ്ചാവ് ഉപയോഗവും; കണ്ണൂർ ജില്ലയിൽ റെയ്ഡ് ശക്തമാക്കി എക്‌സൈസ്; നടപടി ഓണത്തിനു മുന്നോടിയായുള്ള സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി

ആഘോഷ അവസരങ്ങളിലെ വ്യാജ മദ്യവിൽപ്പനയും കഞ്ചാവ് ഉപയോഗവും; കണ്ണൂർ ജില്ലയിൽ റെയ്ഡ് ശക്തമാക്കി എക്‌സൈസ്; നടപടി ഓണത്തിനു മുന്നോടിയായുള്ള സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി കണ്ണൂർ ജില്ലയിൽ നിന്ന് മയക്കുമരുന്നും വ്യാജ മദ്യവും പിടിച്ചു വരികയാണ്. ഓണം അടുത്തതിനാൽ ഓണത്തിന്റെ ഭാഗമായി സ്‌പെഷ്യൽ ഡ്രൈവുമായി പൊലീസും എക്‌സൈസും കണ്ണൂർ ജില്ലയിൽ രംഗത്ത് വന്നിരുന്നു. ഓണം സീസണുകളിൽ സാധാരണഗതിയിൽ വ്യാജ മദ്യ വില്പനയും കഞ്ചാവിന്റെ ഉപയോഗവും വർധിച്ചുവരുന്നതായി ഇവർ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകളിലും കോളേജുകളുടെയും പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഒരു പ്രിവന്റ്റ്റീവ് ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം എക്‌സൈസ് ഡിവിഷൻ ഓഫീസിൽ ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂമിലേക്ക് എന്തെങ്കിലും വിധ പരാതി ലഭിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ തുടർനടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം എക്‌സൈസ് സംഘം റെയിൽവേ പ്രൊട്ടക്ഷൻ പൊലീസുമായി ചേർന്ന് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 5 കിലോ പുകയിലുൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു. കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫീസ് ഇൻസ്‌പെക്ടർ പി ടി യേശുദാസിന്റെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന നടന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഉപയോഗിക്കാനായി പുകയിലുൽപന്നങ്ങൾ വൻതോതിൽ ജില്ലയിലേക്ക് എത്തുന്നുണ്ട് എന്നുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. ഇതിന് തടയിടാൻ ശക്തമായ പരിശോധന അതിർത്തി പ്രദേശങ്ങളിലും ട്രെയിനുകളിലും വരും ദിവസങ്ങളിലും നടത്തും.

താലൂക്ക് പരിധികളിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്ക് ഫോർ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ 12 റേഞ്ചുകളിലും ഇന്റലിജൻസ് ടീമിനെയും നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ മദ്യവും, മാഹി മദ്യവും, വാറ്റും, കഞ്ചാവും എക്‌സൈസിന്റെയും പൊലീസിന്റെയും റെയ്ഡുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിൽ നിന്നും പിടിച്ചിരുന്നു. വാഹന പരിശോധനയിലും നിരവധി ആളുകൾ നിന്ന് കഞ്ചാവും മറ്റും പിടിച്ചെടുത്തിരുന്നു.

ഓണം ഡ്രൈവുമായി ബന്ധപ്പെട്ട് ജില്ലയിൽ നടക്കുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും. ഇന്നലെ രാത്രി കെ സ്വിഫ്റ്റ് ഡ്രൈവറെ മദ്യപിച്ച് ലക്ക് കെട്ട രീതിയിൽ അഞ്ചു കുപ്പി മാഹി മദ്യവുമായി കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാന്റിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കേസുകൾ കണ്ടുപിടിക്കാൻ കഴിയുന്ന വിധത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് പ്രത്യേക സമ്മാനവും നൽകും. വിവരങ്ങൾ നൽകുന്നവരുടെ ഫോൺ നമ്പറുകളും പേര് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുമെന്നും കണ്ണൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP