Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എക്‌സൈസ് വകുപ്പിന്റെ വിമുക്തി മൺസൂൺ മാരത്തൺ : കേരളാ പൊലീസിലെ കായികതാരം കെ.ജെ.സന്ധ്യയ്ക്ക് ഒന്നാം സ്ഥാനം; മിന്നും നേട്ടം സന്ധ്യ നേടിയത് കെനിയൻ എത്യോപ്യൻ താരങ്ങളെ പിന്തള്ളി; സന്ധ്യ ഒന്നാമതെത്തിയത് ഒരു മണിക്കൂർ 28 മിനിട്ടിനുള്ളിൽ നേട്ടം സ്വന്തമാക്കി; പുരുഷ വിഭാഗത്തിൽ ഒന്നാമതെത്തിയത് കെനിയൻ താരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : എക്സൈസ് വകുപ്പിന്റെ ലഹരിവർജ്ജന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വിമുകതി മൺസൂൺ മാരത്തണിൽ കേരള പൊലീസിലെ കായികതാരം കെ.ജെ.സന്ധ്യയ്ക്ക് ഒന്നാം സ്ഥാനം. കെനിയൻ, എത്യോപ്യൻ താരങ്ങൾ ഉൾപ്പെടെ പങ്കെടുത്ത മത്സരത്തിൽ 1 മണിക്കൂർ 28 മിനിട്ടിനുള്ളിലാണ് നേട്ടം സ്വന്തമാക്കിയത്. കെനിയൻ താരം ഐസക് കിപ്കിമോയാണ് പുരുഷവിഭാഗത്തിൽ ഒന്നാമതെത്തിയത്. 20000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്ന സമ്മാനം മന്ത്രി ടി.പി.രാമകൃഷ്ണൻ സമ്മാനിച്ചു.

മന്ത്രിമാരായ കെ.രാജു, ജെ.മേഴ്‌സിക്കുട്ടിയമ്മ, സോമപ്രസാദ് എംപി, എം.നൗഷാദ് എംഎ‍ൽഎ തുടങ്ങിയവർ പങ്കെടുത്തു. കേരള പൊലീസിന്റെ അഭിമാനതാരമായ സന്ധ്യ 1999 മുതൽ ദീർഘദൂര മത്സരംഗത്ത് സജീവമാണ്. 2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ജപ്പാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP