Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ബാലറാമപുരത്തെ കഞ്ചാവ് വേട്ട അതിസാഹസികമായി; എക്‌സൈസ് വാഹനങ്ങൾ ഇടിച്ചു തകർത്തു രക്ഷപെട്ട ഒരു പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ആണ് പിടികൂടി; എക്‌സൈസ് പിടിച്ചത് കാറുകളിൽ കടത്താൻ ശ്രമിച്ച 205 കിലോ കഞ്ചാവ്

ബാലറാമപുരത്തെ കഞ്ചാവ് വേട്ട അതിസാഹസികമായി; എക്‌സൈസ് വാഹനങ്ങൾ ഇടിച്ചു തകർത്തു രക്ഷപെട്ട ഒരു പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ആണ് പിടികൂടി; എക്‌സൈസ് പിടിച്ചത് കാറുകളിൽ കടത്താൻ ശ്രമിച്ച 205 കിലോ കഞ്ചാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കാറുകളിൽ കടത്താൻ ശ്രമിച്ച 205 കിലോ കഞ്ചാവ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. മെഡിക്കൽ കോളജ് സ്വദേശി ജോയി, വഞ്ചിയൂർ സ്വദേശി സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. സുരേഷ് രഞ്ചിത്ത് വധക്കേസിലെയും കണ്ണാടി ഷാജി വധക്കേസിലെയും പ്രതിയാണ്.

ബാലരാമപുരത്തു വച്ചു രണ്ടു ഇന്നോവ കറുകളിലായി കടത്തികൊണ്ട് വന്ന 203 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇന്ന് രാവിലെ ആണ് എക്‌സൈസ് സംഘം അതിസാഹസികമായി രണ്ടു കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികൾ ആയ കഞ്ചാവ് കടത്തുകാരെ പിടികൂടിയത്. എക്‌സൈസ് വാഹനങ്ങൾ ഇടിച്ചു തകർത്തു രക്ഷപെട്ട ഒരു പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ആണ് പിടികൂടാൻ സാധിച്ചത്.

മൽപിടിത്തത്തിലൂടെയാണ് രണ്ടു പ്രതികളെ കീഴടക്കിയത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ആന്ധ്രയിൽ നിന്നാണ് തിരുവനന്തപുരത്തേക്കു കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവുമായി വന്ന കാറിനെ എക്‌സൈസ് സംഘം പിന്തുടർന്ന് ബാലരാമപുരം ജംക്ഷനു സമീപം വാഹനം കുറുകെയിട്ട് പിടികൂടുകയായിരുന്നു. കാർ ഡിവൈഡറിലിടിച്ചു നിന്നപ്പോൾ എക്‌സൈസുകാരെ ആക്രമിച്ച് മുന്നോട്ട് എടുക്കാൻ ശ്രമിച്ചു. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സിഐ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ റ്റി അനികുമാർ ,ജി കൃഷ്ണ കുമാർ എക്‌സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ്, റ്റി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ എസ് മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർ ഹരികുമാർ ,ചഞ രാജേഷ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ ജസീം,വിശാഖ്, സുബിൻ,രാജേഷ്, അഭിജിത്, ഷംനാദ് , ജിതേഷ് ,ശ്രീലാൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനീതാറാണി,അഞ്ജന എന്നിവർ അടങ്ങിയ സംഘം ആണ് പാർട്ടിയിൽ ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP