Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചിയിലെ ബാറുകളിൽ എക്‌സൈസ് പരിശോധന; രണ്ടുബാറുകൾക്കെതിരെ നടപടി

കൊച്ചിയിലെ ബാറുകളിൽ എക്‌സൈസ് പരിശോധന; രണ്ടുബാറുകൾക്കെതിരെ നടപടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:കൊച്ചിയിലെ ബാറുകളിൽ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. ലൈസൻസിന് വിരുദ്ധമായി റസ്റ്റോറന്റുകളിലും മദ്യം വിളമ്പിയ രണ്ട് ബാറുകൾക്കെതിരെ എക്‌സൈസ് നടപടിയെടുത്തു.

ബാർ ഉടമകളടക്കം പത്ത് പേർക്കെതിരെയാണ് നടപടിയെടുത്തത്. എറണാകുളം കലൂരിലെ ലാൻഡ് മാർക്ക്,ഇടശേരി മാൻഷൻ ബാറുകളിലാണ് ലൈസൻസിന് വിരുദ്ധമായി മദ്യം വിളമ്പുന്നതായി കണ്ടെത്തിയത്.

ബാർ ലൈസൻസിന്റെ മറവിൽ റസ്റ്റോറന്റുകളിലും പ്രത്യേകം കൗണ്ടറുകൾ ഉണ്ടാക്കി മദ്യം വിളമ്പുകയായിരുന്നു. റസ്റ്റോറന്റുകളിൽ മദ്യം വിളമ്പാൻ അനുവാദമുണ്ടെങ്കിലും ഇവിടെ ഭക്ഷണമേ ഉണ്ടായിരുന്നില്ല.

മറിച്ച് ബാറിന് തുല്യമായി മദ്യം മാത്രമായിരുന്നു വിൽപ്പന. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.

ബാറുകളുടെ ഉടമകളും ജീവനക്കാരും ഉൾപ്പെടെ പത്ത് പേർക്കെതിരേ കേസെടുത്തു. സംസ്ഥാനത്തെ നിരവധി ബാറുകൾ ഇത്തരത്തിൽ ലൈസൻസിന് വിരുദ്ധമായി മദ്യം സപ്ലൈ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP