Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഏപ്രിൽ രണ്ടിലെ പൊതുപണിമുടക്ക്: സർവകലാശാല പരീക്ഷകൾ മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കേരള, കലിക്കറ്റ്, എംജി, കൊച്ചി സർവകലാശാലകൾ അന്നു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

കേരള സർവകലാശാലയുടെ ഏപ്രിൽ രണ്ടിന് നടത്താനിരുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ.എൽ.ബി / ബി.കോം എൽ.എൽ.ബി /ബി.ബി.എ എൽ.എൽ.ബി ഡിഗ്രി പരീക്ഷ ഏപ്രിൽ നാലിലേക്കും, മറ്റെല്ലാ പരീക്ഷകളും ഏപ്രിൽ 18-ലേക്കും മാറ്റിവച്ചു.
പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

മഹാത്മാഗാന്ധി സർവ്വകലാശാല ഏപ്രിൽ 2 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. കാലിക്കറ്റ് സർവകലാശാല ഏപ്രിൽ രണ്ടിന് നടത്താനിരുന്ന ചില പരീക്ഷകൾ മാറ്റി.മാറ്റിയ പരീക്ഷകൾ പുതുക്കിയ തീയതി:

കോളേജ് / വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ / ബി.എസ്.ഡബ്ല്യൂ റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് (ഏപ്രിൽ നാല്), നാലാം സെമസ്റ്റർ ബി.ടി.എ (സി.യു.സി.ബി.സി.എസ്.എസ്, 2015 പ്രവേശനം) റഗുലർ (ഏപ്രിൽ നാല്), മൂന്നാം സെമസ്റ്റർ എം.ബി.എ (സി.സി.എസ്.എസ്) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് (ഏപ്രിൽ 13), ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് / പാർട്ട്‌ടൈം ബി.ടെക് (2014, 2009 സ്‌കീം) (ഏപ്രിൽ 11), എൽ.എൽ.ബി (2000 മുതൽ 2007 വരെ പ്രവേശനം) പത്താം സെമസ്റ്റർ (പഞ്ചവത്സരം) ആറാം സെമസ്റ്റർ (ത്രിവത്സരം) സപ്ലിമെന്ററി പരീക്ഷ (മെയ് രണ്ട്). പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.

കൊച്ചി സർവ്വകലാശാല ഏപ്രിൽ 2ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. മാറ്റിവെച്ച ബി.ടെക്. എട്ടാം സെമസ്റ്റർ (2008 ർ 2012 സ്‌കീം) പരീക്ഷ 12-ാം തീയതിയും, 12നു നടത്താനിരുന്ന ബി.ടെക്. നാലാം സെമസ്റ്റർ പരീക്ഷ (2008 ർ 2012 സ്‌കീം) 21-ാം തീയതിയും നടക്കും. മറ്റു പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP