Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകളിലെ പൊതുപരീക്ഷകൾ മെയ് 30,31 തിയ്യതികളിൽ നടത്തും; ഇന്ത്യക്കകത്തും പുറത്തുമായി പരീക്ഷയെഴുതുന്നത് 2,55,419 വിദ്യാർത്ഥികൾ

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകളിലെ പൊതുപരീക്ഷകൾ മെയ് 30,31 തിയ്യതികളിൽ നടത്തും; ഇന്ത്യക്കകത്തും പുറത്തുമായി പരീക്ഷയെഴുതുന്നത് 2,55,419 വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

കോഴിക്കോട്; സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകളിലെ പൊതുപരീക്ഷ മെയ് 30, 31 തിയ്യതികളിൽ നടത്താൻ നിശ്ചയിച്ചു. കോവിഡ്19 ലോക്ക്ഡൗൺ മൂലം ഏപ്രിൽ 4, 5, 6 തിയ്യതികളിൽ നിന്ന് മാറ്റി വെച്ച പരീക്ഷകളാണ് രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ച് നടത്തുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പൊതുപരീക്ഷകൾ ഉള്ളത്. ഇന്ത്യയിലും വിദേശങ്ങളിലുമായി 2,55,419 വിദ്യാർത്ഥികൾ ഈ വർഷം പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിദേശങ്ങളിൽ ഓൺലൈൻ ആയാണ് പരീക്ഷകൾ നടക്കുക. കോവിഡ്19 ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശിച്ച നിയന്ത്രണങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടക്കുക. മെയ് 29ന് അതാത് ഡിവിഷൻ കേന്ദ്രങ്ങളിൽ വെച്ച് ചോദ്യപേപ്പർ വിതരണം ചെയ്യും. ജൂൺ 2, 3 തിയ്യതികളിൽ 138 ഡിവിഷൻ കേന്ദ്രങ്ങളിൽ വെച്ച് ഉത്തര പേപ്പർ മൂല്യനിർണയം നടത്താനും തീരുമാനിച്ചു. പരീക്ഷയുടെ പുതുക്കിയ സമയ ക്രമം www.samastha.info എന്ന വെബ് സൈറ്റിൽ ലഭിക്കും.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഈ വർഷം മുതൽ നടപ്പാക്കിയ ഫാളില കോഴ്‌സ് ഒന്നാം വർഷ പരീക്ഷകൾ ജൂൺ 8, 9, 10, 11, 12 തിയ്യതികളിൽ ഓൺലൈൻ ആയി നടത്തുന്നതാണെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് ചെയർമാൻ എം ടി അബ്ദുല്ല മുസ്ലിയാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP