Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ 26 മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കേരള സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റി നടപ്പാക്കുന്ന തുല്യതാ പദ്ധതികളുടെ ഭാഗമായുള്ള ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ 26 ന് ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളാണ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്.

സംസ്ഥാനത്താകെ 26,300 പേർ പരീക്ഷയെഴുതും. ഹയർ സെക്കൻഡറി ഒന്നാം വർഷത്തിൽ 12,423 പഠിതാക്കളും രണ്ടാം വർഷത്തിൽ 13,877പഠിതാക്കളുമാണ് പരീക്ഷയെഴുതുന്നത്.ഇതിൽ ട്രാൻസ്ജൻഡർ വിഭാഗത്തിലെ 43 പേരും 16,568സ്ത്രീകളും 9, 689പുരുഷന്മാരും ഉൾപ്പെടും. ഹയർ സെക്കൻഡറി വകുപ്പിനാണ് പരീക്ഷാ ചുമതല. പരീക്ഷാ നടത്തിപ്പിനായി 169 സെന്ററുകളാണ് ഹയർ സെക്കൻഡറി വകുപ്പ് സജ്ജമാക്കിയിട്ടുള്ളത്.

കൊമേഴ്‌സ് ഹ്യുമാനിറ്റിസ് വിഷയങ്ങളിലാണ് തുല്യതാ പരീക്ഷ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷകൾ നടക്കുക. ജൂലൈ 31 ന് പരീക്ഷ സമാപിക്കും.സാക്ഷരതാ മിഷൻ നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതികളായ സമ, അക്ഷരശ്രീ പഠിതാക്കളും ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വരിൽ ഉൾപ്പെടും. കന്നഡ ഭാഷയിൽ പരീക്ഷയെഴുതുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷത്തിലെ 134 പഠിതാക്കളും രണ്ടാം വർഷത്തിലെ 234 പഠിതാക്കളുമുണ്ട്. എസ്.സി വിഭാഗത്തിൽ നിന്ന് 3,955പേരും എസ്. ടി വിഭാഗത്തിൽ നിന്ന് 460 പേരും ഭിന്നശേഷിക്കാരായ 47പേരും പരീക്ഷയെഴുതും.

പത്തനംതിട്ട ജില്ലയിലെ പഠന വീട്ടിൽ താമസിച്ച് പഠിച്ചാണ് ട്രാൻസ് ജൻഡർ വിഭാഗത്തിലെ 9 പേർ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. കോവിഡ് വ്യാപനത്തിലൂടെ സമ്പർക്ക പഠന ക്ലാസുകൾ മുടങ്ങിയ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളിലൂടെയാണ് പഠിതാക്കൾ പഠനം നടത്തിയിരുന്നത്.സാക്ഷരതാ മിഷന്റെ യൂട്യൂബ് ചാനലായ 'അക്ഷര'ത്തിലൂടെ അദ്ധ്യാപകരുടെ ക്ലാസുകൾ പഠിതാക്കളിലേക്ക് എത്തിച്ചു. പഠിതാക്കളുടെ വാട്‌സപ്പ് കൂട്ടായ്മയിലൂടെ ക്ലാസുകൾ നൽകിയും സാക്ഷരതാ മിഷന്റെ മാസികയായ അക്ഷരകൈരളിയിലൂടെ മാതൃകാചോദ്യപേപ്പർ നൽകിയും പഠനം സുഗമമാക്കുന്നതിനുള്ള സാഹചര്യം സാക്ഷരതാ മിഷൻ ഒരുക്കി.ഹയർ സെക്കൻഡറി പരീക്ഷയെ തുടർന്ന് പത്താംതരം തുല്യതാ പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകളും സാക്ഷരതാ മിഷൻ നടത്തി വരികയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP