Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അളവിൽ കൂടുതൽ പടക്കം സൂക്ഷിച്ചു; തൃശൂരിൽ മുൻ എംഎൽഎ അറസ്റ്റിൽ; പിടിയിലായതു സിഎംപി നേതാവ് എം കെ കണ്ണൻ

അളവിൽ കൂടുതൽ പടക്കം സൂക്ഷിച്ചു; തൃശൂരിൽ മുൻ എംഎൽഎ അറസ്റ്റിൽ; പിടിയിലായതു സിഎംപി നേതാവ് എം കെ കണ്ണൻ

തൃശൂർ: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് നടത്തിയ സംസ്ഥാന വ്യാപക റെയ്ഡിൽ മുൻ എംഎൽഎയും അറസ്റ്റിൽ. അളവിൽ കൂടുതൽ പടക്കം സൂക്ഷിച്ചതിന് തൃശൂർ മുൻ എംഎ‍ൽഎയും സി.എംപി നേതാവുമായ എം.കെ കണ്ണനാണ് അറസ്റ്റിലായത്.

കണ്ണന്റെ പേരിൽ പടക്കം സൂക്ഷിക്കാൻ ലൈസൻസുണ്ട്. എന്നാൽ, ലൈസൻസ് പരിധിയിൽ കൂടുതൽ പടക്കം സൂക്ഷിച്ചതിനാണ് കണ്ണനെ അറസ്റ്റ് ചെയ്തത്.

കണ്ണൻ പ്രസിഡന്റായ സൊസൈറ്റി വിഷു, പൂരം സീസണിലെ വ്യാപാരത്തിനായി നഗരത്തിൽ തുറന്ന പടക്ക കടയിൽ 400 കിലോ പടക്കം സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഉണ്ട്. പൊലീസ് നടത്തിയ റെയ്ഡിൽ 2000 കിലോ കണ്ടെത്തിയതേത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തിൽ വിട്ടു.

112 പേരാണ് പുറ്റിങ്ങൽ അപകടത്തിൽ മരിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടു നിരോധിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. രാത്രിയിലുള്ള വെടിക്കെട്ടാണു നിരോധിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP