Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂണിവേഴ്‌സിറ്റി കോളജിലെ എട്ടപ്പൻ മഹേഷിനെ അറസ്റ്റ് ചെയ്ത തിരുവല്ല പൊലീസ്; മഹേഷ് പിടിയിലായത് ഇരവിപേരൂർ കോഴിമലയിലെ ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നും

യൂണിവേഴ്‌സിറ്റി കോളജിലെ എട്ടപ്പൻ മഹേഷിനെ അറസ്റ്റ് ചെയ്ത തിരുവല്ല പൊലീസ്; മഹേഷ് പിടിയിലായത് ഇരവിപേരൂർ കോഴിമലയിലെ ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഹോസ്റ്റലിൽ അക്രമം നടത്തിയ കേസിലെ പ്രധാന പ്രതി എട്ടപ്പൻ മഹേഷ് എന്ന എസ്.എൻ.മഹേഷിനെ തിരുവല്ല പൊലീസ് അറസ്റ്റു ചെയ്തു. ഇരവിപേരൂർ കോഴിമലയിലെ ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നു അറസ്റ്റിലായ ഇയാളെ മ്യൂസിയം പൊലീസിനു കൈമാറും. കോളജിലെ കെഎസ്‌യു പ്രവർത്തകരെ അക്രമിച്ച കേസിലെ പ്രതിയാണ് എസ്.എൻ.മഹേഷ്. ഒളിവിൽ കഴിയുന്നതിനിടെ ഹോസ്റ്റലിൽ തിരികെയെത്തി കെഎസ്‌യു പ്രവർത്തകരുടെ സർട്ടിഫിക്കറ്റുകൾ ഇയാൾ കത്തിച്ചുകളഞ്ഞതായും പരാതി ഉണ്ടായിരുന്നു. ഹോസ്റ്റലിലും ഏട്ടപ്പന്റെ സ്വദേശമായ മുട്ടത്തറയിലും തിരഞ്ഞെങ്കിലും കണ്ടില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യത്തെ വിശദീകരണം.

സംഭവം നടന്ന് ഒരു മാസത്തോളമായിട്ടും 'എട്ടപ്പൻ' മഹേഷിനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന മഹേഷ് കോളേജ് യൂണിയൻ ചെയർമാനായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ നവംബർ മാസാവസാനം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ വച്ച് കെഎസ്‌യു പ്രവർത്തകനായ നിതിൻ രാജിനെതിരെ മഹേഷ് വധഭീഷണി മുഴക്കിയിരുന്നു. പിന്നാലെ നിതിൻ രാജിന്റെയും സുദേവ് എന്ന വിദ്യാർത്ഥിയുടെയും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും മഹേഷ് കത്തിച്ചെന്നും ആരോപണമുയർന്നു. വധഭീഷണി മുഴക്കിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കാനായി പ്രിൻസിപ്പാളിനെ കാണാൻ കെഎസ്‌യു സംസ്ഥാനപ്രസിഡന്റ് കെ എം അഭിജിത്ത് എത്തിയതിനെത്തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ വൻ അക്രമമാണ് അന്ന് അരങ്ങേറിയത്. സംഘർഷവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ പൊലീസ് മിന്നൽ റെയ്ഡ് നടത്തി എസ് എഫ് ഐ പ്രവർത്തകരായ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP